ശശികലയ്ക്ക് പരോള്‍ അനുവദിച്ചു
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ. ശശികലയ്ക്ക് പരോള്‍. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് അഞ്ച് ദിവസത്തെ പരോള്‍ ആണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്. തമിഴ്നാട് മന്ത്രിമാരെ കാണുന്നതിന് ശശികലയ്ക്ക് വിലക്കുണ്ട്.
15 ദിവസത്തെ അടിയന്തിര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു. മുന്‍പ് നല്കിയ പരോള്‍ അപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം ശശികലയുടെ ഭര്‍ത്താവ് നടരാജന് കരള്‍ മാറ്റിവയക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഉച്ചയോടെ ശശികല ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേയ്ക്ക് പോകും. എഐഎഡിഎംകെ വിമത വിഭാഗം നേതാവും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരനും പാര്‍ട്ടി പ്രവര്‍ത്തകരും ശശികല തടവില്‍ കഴിയുന്ന ബെംഗളൂരു ജയിലില്‍ എത്തിയിട്ടുണ്ട്.
View on mathrubhumi.com
READ MORE NEWS STORIES:
- സാമ്പത്തിക തട്ടിപ്പുകാരുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
- 'മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്നത് നിര്‍ത്തൂ': നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
- അശ്ലീല സിനിമകളോട് ആസക്തിയുള്ള 22കാരന് അമ്മയെ ബലാത്സംഗം ചെയ്തു
- കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാര്‍: വിവാദ പ്രസ്താവനയുമായി ബി ജെ പി എം പി.
- കായിക പരിശീനത്തിന് ദിവസവും ഒരു പീരിയഡ് നീക്കിവെക്കണമെന്ന് സിബിഎസ്ഇ
- മഹാരാഷ്ട്രയില്‍ 13 നക്സലൈറ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു