സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍

ജയ്പുര്‍: സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ച രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് വിവാദത്തില്‍.
കോണ്‍ഗ്രസ് നേതാവ്‌ രാമേശ്വര്‍ ദൂദിയാണ് സുരക്ഷാജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ചത്. നോഖാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ്‌ രാമേശ്വര്‍.
ജലാവാറില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. രാമേശ്വര്‍ സുരക്ഷാജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിക്കുന്ന വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
#WATCH: Congress leader Rameshwar Dudi caught on camera with his security guard removing his shoes and socks at a Jhalawar temple #Rajasthanpic.twitter.com/c80juEmmQn
- ANI (@ANI) October 6, 2017


VIEW ON mathrubhumi.com