ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്‌നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിനവ്‌ ഭാരതിന്റെ ട്രസ്റ്റിയാണ് പങ്കജ്. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.
ജസ്റ്റിസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രസരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.


VIEW ON mathrubhumi.com