ഡോക് ലാമില്‍ റോഡ് നിര്‍മാണവുമായി ചൈന

ന്യൂഡല്‍ഹി: ഡോക് ലാം മേഖലയിലെ സൈനികസാന്നിദ്ധ്യവും സന്നാഹങ്ങളും വര്‍ധിപ്പിച്ച് വീണ്ടും ചൈനയുടെ നീക്കം

മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ, നിലവിലുള്ള റോഡിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്. 

പ്രദേശത്ത് അഞ്ഞൂറോളം സൈനികരെയും ചൈന വിന്യസിച്ചിട്ടുണ്ട്. 

ഡോക്‌ലാം പ്രദേശത്ത് ചൈന റോഡ് നിര്‍്മ്മിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം സുസജ്ജരായി നിലയുറപ്പിച്ചതോടെ ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങുകയായിരുന്നു. 

ചൈനയുടെ റോഡ് നിര്‍മാണം തടയാന്‍  ജൂണ്‍ മധ്യത്തോടെ ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു.

73 ദിവസത്തോളമാണ് ഇരുരാജ്യങ്ങളും തമ്മില്‍  സംഘര്‍ഷാവസ്ഥ നിലനിന്നത്. 

ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ജാഗ്രത പാലിക്കുന്നുണ്ട്‌

 View on mathrubhumi.com