കൊതുകിനെ തുരത്താന്‍ ചില പൊടിക്കൈകള്‍

ഴക്കാലമാണ്, കൊതുക് കാലനാകുന്ന കാലം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ കൊതികിനെ തുരത്താവുന്നതാണ്.
എന്തുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍
വിപണിയില്‍ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ്. ശ്വാസ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഇത് കാരണമാകും.
കൊതുക് നശീകരണത്തിന് ആദ്യം ചെയ്യേണ്ടത്. വീട്ടില്‍ നിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളില്‍ കളയാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകള്‍ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാന്‍ കാരണമാകും.
വേപ്പെണ്ണ
വേപ്പണ്ണയുടെ മണം കേട്ടാല്‍ കൊതുക് പമ്പ കടക്കും. വേപ്പണ്ണ നേര്‍പ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താല്‍ കൊതുക് പിന്നെ ആ വഴിക്ക് വരില്ല,
കാപ്പിപ്പൊടി
കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരില്ല.
ആര്യവേപ്പ്
ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാല്‍ കൊതുക് കടിക്കുന്നത് തടയാം.കൊതുകിനെ തുരത്താം
പപ്പായ ഇല
പപ്പായ തണ്ടില്‍ മെഴുക് ഇരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍ അവ നശിക്കും. കൊതുകിനെ തുരത്താം.
കര്‍പ്പൂരം
കര്‍പ്പൂരം പുകച്ചാല്‍ കൊതുക് ഒരു പരിധിവരെ വീട്ടില്‍ നിന്ന് മാറി നില്‍ക്കും. തുളസി, റോസ്മേരി
വീടിന്റെ പരിസരത്ത്, തുളസി, റോസ്മേരി, വേപ്പ് തുടങ്ങിയ നട്ടാല്‍ കൊതുക് ശല്യത്തില്‍ നിന്നും രക്ഷനേടാം. ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ തൊലി പേപ്പര്‍ ഉപയോഗിച്ച് കത്തിച്ച് ഈ പുക കൊതുക് വരുന്ന ഭാഗത്ത് വച്ചാല്‍ കൊതുകുകള്‍ പമ്പ കടക്കും.


VIEW ON mathrubhumi.com


READ MORE MYHOME STORIES: