വാപാലക്കളം വീട്: സുകൃതവും വാത്സല്യവും

തൃസന്ധ്യയില്‍ ഉമ്മറത്ത് കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് ''ഇടിവെട്ടീടുംവണ്ണം വില്‍മുഞ്ഞൊച്ചകേട്ടു നടുങ്ങീ രാജാക്കന്‍മാര്‍''...എന്നുറക്കെ രാമായണം വായിക്കുന്ന വാത്സല്യത്തിലെ നായക കഥാപാത്രത്തെ അത്രപെട്ടന്നൊന്നും മറക്കാന്‍ നമുക്കാവില്ല. നല്ല ഗൃഹനാഥനായും, ഭര്‍ത്താവായും അച്ഛനായും, ഏട്ടനായും, മകനായും വേഷപ്പകര്‍ച്ച നടത്തി മമ്മൂട്ടി അവതരിപ്പിച്ച രാഘവന്‍ നായര്‍ നമ്മുടെ മനസ്സിനെ തൊട്ടതും കണ്ണുനനയിച്ചതും ഒരു വലിയ വീട്ടില്‍വെച്ചാണ്, വാപാലക്കളം വീട്ടില്‍ വെച്ച്‌..
വാപാലക്കളം വീട്
രാഘവന്റെ സന്തോഷവും നൊമ്പരവും ദേഷ്യവും കടലോളം മനസ്സിലൊളിപ്പിച്ച വാത്സല്യവും വാപാലക്കളം വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഭദ്രമായിരുന്നു. അനുജനോട് പിണങ്ങി വീട്ടില്‍ നിന്ന് രാഘവന്‍ ഇറങ്ങിപ്പോയതിന് ശേഷവും ഒരു വലിയ കുടുംബത്തിന്റെ സ്‌നേഹവും വിശ്വാസവും നേരിട്ടനുഭവിച്ച ചാരിതാര്‍ത്ഥ്യത്തില്‍ ആ വലിയവീട് മൂകം നിലകൊണ്ടു. ആ വീട്ടുകാര്‍ക്കൊപ്പം ഓരോ മലയാളികളും വാപാലക്കളത്തെ ഓരോ മുറികളിലും കയറിയിറങ്ങി.
വാല്‍സല്യത്തില്‍ നിന്ന്
വാത്സല്യത്തിനുപുറമെ മമ്മൂട്ടിതന്നെ പ്രധാനകഥാപാത്രമായി അഭിനയിച്ച സുകൃതത്തിലും ഈ വീട് ഒരു കഥാപാത്രമാണ്. കാന്‍സര്‍ രോഗബാധിതനായ മമ്മൂട്ടി തന്റെ അവസാന നിമിഷങ്ങള്‍ ചെലവഴിക്കാനായി ആസ്പത്രിക്കിടയില്‍ നിന്നും എത്തുന്നത് അകലെ ഗ്രാമത്തിലുള്ള വീട്ടിലേക്കാണ്, വാപാലക്കളത്തേക്ക്..
ചെറിയമ്മയും അമ്മാവനുമുള്ള കളിക്കൂട്ടുകാരിയുള്ള വീട്. വയ്‌ക്കോല്‍ തറയുള്ള വീടിന്റെ മുറ്റത്തേക്ക് വന്നു നില്‍ക്കുന്ന വെള്ളക്കാറില്‍ അവശനിലയില്‍ വന്നിറങ്ങുന്ന നായകന്‍. 'എന്റെ കുട്ടിക്ക് ഒന്നും വരില്ലെന്ന്' കെട്ടിപ്പിടിച്ച് കരഞ്ഞുപറയുന്ന ചെറിയമ്മ. അവര്‍ക്ക് പിറകില്‍ മൂകസാക്ഷിയായി വീടും.
സുകൃതത്തില്‍ നിന്ന്
പരമ്പരാഗത കേരളീയ വാസ്തുശില്‍പ മാതൃകയിലാണ് വാപാലക്കളം വീടിന്റെ നിര്‍മാണം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ഒളപ്പമണ്ണ എന്ന സ്ഥലത്താണ് ഈ ഇരുനില വീട് സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്റെ രാഷ്ട്രീയ ഉപദേഷ്ടാവും വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തില്‍ മുഖ്യപങ്കുവഹിച്ചയാളുമായ വാപാല പങ്കുണ്ണി മേനോന്‍ എന്ന വി.പി മേനോന്റെ വീടാണ് ഇത്.
സുകൃതത്തില്‍ നിന്ന്
വാപാലക്കളം വീട് ഫോട്ടോ: നവാസ് മുഹമ്മദ്


VIEW ON mathrubhumi.com


READ MORE MYHOME STORIES: