വരൂ... വീട്ടില്‍ ലിഫ്റ്റ് വെക്കാം

മാതൃഭൂമി മൈ ഹോം ഇന്റീരിയർ എക്സ്റ്റീരിയർആൻഡ് ബിൽഡർ എക്സ്പോയിൽ നിന്ന്
വീടിന്റെ മുകള്‍നിലയിലേക്ക് ലിഫ്റ്റില്‍ കയറുക. പൊതുവേ അത്ര പരിചിതമല്ലാത്തതാണ്; അതും സോളാര്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ലിഫ്റ്റില്‍.
'മാതൃഭൂമി'യുടെ 'മൈ ഹോം എക്‌സ്പോ'യിലേക്ക് വരൂ, വീട്ടിലുപയോ ഗിക്കുന്ന ലിഫ്റ്റ് കാണാം. സരോവരം ബയോപാര്‍ക്കിന് എതിര്‍വശത്തെ പി.വി.കെ. പ്രോപ്പര്‍ട്ടീസ് മൈതാനത്ത് നടക്കുന്ന മേളയില്‍ വീടുനിര്‍മിക്കാനും വാങ്ങാനുമൊരുങ്ങുന്നവര്‍ക്കായി ഒരുക്കിയ ഒട്ടേറെ പുതുമകളില്‍ ഒന്നാണിത്.
ബാറ്ററിയിലും അല്ലാതെയും പ്രവര്‍ത്തിപ്പിക്കാവുന്ന സോളാര്‍ ലിഫ്റ്റുകളില്‍ ഇറ്റാലിയന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
8.5 ലക്ഷം മുതലാണ് ഇതിന്റെ വില. വീടുകളിലെ പ്രായമുള്ളവര്‍ക്കും മറ്റ് ശാരീരിക അവശതകള്‍കൊണ്ട് കോണിപ്പടി കയറാന്‍പറ്റാത്തവര്‍ക്കുമെല്ലാം ആശ്വാസമാണിത്.
ഇതോടൊപ്പം വൈദ്യുതത്തകരാറുകള്‍കൊണ്ട് തീപ്പിടിത്തമുണ്ടാവുന്ന പ്രശ്‌നം പരിഹരിക്കാന്‍ വഴിയൊരുക്കുന്ന മറ്റൊരു സ്റ്റാളും മേളയിലൊരുക്കിയിട്ടുണ്ട്.
വയറിങ്ങിലെ തകരാറുകള്‍ കണ്ടെത്തി അപാകങ്ങള്‍ ഒഴിവാക്കുന്ന അഡ്വാന്‍സ്ഡ് ഹോം ഇന്‍സ്‌പെക്ഷനാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് സ്‌കാനിങ് നടത്തിയാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് ഇവര്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍വഴി നിയന്ത്രിക്കാവുന്ന ഇന്‍വെര്‍ട്ടറുകളും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വെര്‍ട്ടറുകളും മേളയിലുണ്ട്. മുപ്പതുവര്‍ഷം നിറംമങ്ങാതെ മേല്‍ക്കൂരയുടെ ഭംഗി കാത്തുസൂക്ഷിക്കുന്ന ഓടുകളാണ് മറ്റൊരു ആകര്‍ഷണം. കളിമണ്ണില്‍നിര്‍മിച്ച പലവര്‍ണത്തിലുള്ള ഓടുകളില്‍ പായലും പൂപ്പലും പിടിക്കില്ലെന്ന് ഇവര്‍ ഉറപ്പുനല്‍കുന്നു.
കേരളത്തിലെവിടെയും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പതിനഞ്ച് ഭവനനിര്‍മാതാക്കളും മേളയിലുണ്ട്. മൈഹോമിലെത്തി ബുക്കുചെയ്യുന്നവര്‍ക്ക് ഇവര്‍ പ്രത്യേക ഓഫറും നല്‍കുന്നു. വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കാന്‍ സഹായിക്കുന്ന രണ്ട് ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ സ്റ്റാളുകളാണ് മറ്റൊരാകര്‍ഷണം. ഇനി കൈയില്‍ പണമില്ലെന്ന പ്രശ്‌നംകൊണ്ട് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വൈകുന്നവര്‍ക്ക് ഭവനവായ്പയുമായി എസ്.ബി.ഐ.യും ഫെഡറല്‍ ബാങ്കുമുണ്ട്. ഇതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനമായ ട്രാക്കോയുടെ ഇലക്ട്രിക് വയറുകളുടെ സ്റ്റാളുമൊരുക്കിയിട്ടുണ്ട്.
തെന്നിന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളുടെ 51 സ്റ്റാളുകളാണ് മൈഹോം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ആന്‍ഡ് ബില്‍ഡര്‍ എക്‌സ്പോയിലുള്ളത്. തിങ്കളാഴ്ച മേള സമാപിക്കും. പ്രമുഖ ഇറ്റാലിയന്‍ ആഡംബര ഡിസൈനര്‍ സാനിറ്ററി വെയര്‍ ബ്രാന്‍ഡായ ഇസ്വിയയാണ് മൈഹോമിന്റെ മുഖ്യ പ്രായോജകര്‍. പ്രീമിയം ഹോം സൊലൂഷന്‍ ബ്രാന്‍ഡായ സെറ ആണ് ഇസ്വിയയെ ഇന്ത്യയിലവതരിപ്പിച്ചത്. കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് പാര്‍ട്ണറാണ്.


VIEW ON mathrubhumi.com


READ MORE MYHOME STORIES: