വീട്ടില്‍ ഫുട്ബാള്‍ കളിക്കാനുള്ള സ്ഥലമൊരുക്കാം

എത്ര ചെറിയ വീടായാലും ഒന്ന് മനസ്സ് വച്ചാല്‍ ധാരാളം സ്ഥലം ലഭിക്കാവുന്നതേയുള്ളു. ഓരോ ആവശ്യങ്ങള്‍ക്കായി നിരവധി ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഉള്ള ഫര്‍ണിച്ചറുകള്‍ ഒന്ന് പരിഷ്‌കരിച്ചെടുത്ത് കിടിലന്‍ സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കാം.
  • കട്ടിലിനടിയില്‍ സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കാം. തലയിണകള്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ സൂക്ഷിക്കാം. ഇപ്പോള്‍ സ്റ്റോറേജ് സ്‌പേസോട് കൂടിയ കട്ടിലുകള്‍ ഇന്ന് മാര്‍കറ്റില്‍ ലഭ്യമാണ്.
pic credit : hgtv.com
  • മടക്കി വെക്കാവുന്ന ടേബിള്‍ സ്‌പേസ് സേവിങ്ങിനുള്ള നല്ലൊരു ഓപ്ഷന്‍ ആണ്. ആവശ്യമുള്ളപ്പോള്‍ നിവര്‍ത്തിയിട്ടും അല്ലാത്തപ്പോള്‍ ചുവരിലോ മറ്റോ തൂക്കിയിടാവുന്നതുമായ ടേബിളുകള്‍ നല്ലൊരു അലങ്കാര വസ്തു കൂടിയാണ്.
pic credit : pinterest
  • കുട്ടികളുടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സ്റ്റോറേജ് സ്‌പേസ് നല്‍കിയാല്‍ അവരുടെ കളിപ്പാട്ടങ്ങളും കഥാ പുസ്തകങ്ങളും അതിനടിയില്‍ സൂക്ഷിക്കാം
pic credit : hgtv.com
  • സ്റ്റോറേജ് സൗകര്യമുള്ള സോഫയും സെറ്റിയും നല്ലൊരു ഓപ്ഷന്‍ ആണ്
pic credit : homedit.com
  • ചെറിയ അടുക്കളയാണെങ്കില്‍ ഒന്നിന് മുകളില്‍ ഒന്നായി റാക്കുകള്‍ ചുവരില്‍ പിടിപ്പിച്ച് സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കാം.
pic credit : pinterest.com
  • കോണിപ്പടിക്ക് ചുവട്ടിലെ സ്ഥലവും വെറുതെ കളയണ്ട.
pic credit : trendiv.com
  • കട്ടിലിനോട് ചേര്‍ന്ന് തന്നെ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ സ്റ്റോറേജ് ട്രെന്‍ഡ് ആണ്
pic credit : homebliss.in
  • മേശയോട് ചേര്‍ന്ന് വലിച്ചെടുക്കാന്‍ പാകത്തിലുള്ള ടേബിളുകളും സ്ഥലം ലാഭിക്കാന്‍ നാലൊരു ഓപ്ഷന്‍ ആണ്
pic credit : eswarez.com
courtesy :homebliss.com


VIEW ON mathrubhumi.com


READ MORE MYHOME STORIES: