ബക്കിങ്ഹാം കൊട്ടാരത്തിലെ കാണാകാഴ്ചകള്‍

കൊട്ടാരങ്ങളിലെ കൊട്ടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നിര്‍മിതിയാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം പാലസ്. 1837 മുതല്‍ ബ്രിട്ടീഷ് രാജാവിന്റെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്ന ബക്കിങ്ഹാം കൊട്ടാരം ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
pic credit : visitlondon.com
പത്തൊമ്പത് സ്റ്റേറ്റ് മുറികള്‍, അമ്പത്തിരണ്ട് രാജകീയ അതിഥി മുറികള്‍, തൊണ്ണൂറ്റി രണ്ട് ഓഫീസ് മുറികള്‍, ജീവനക്കാര്‍ക്കായുള്ള നൂറ്റിയെണ്‍പത്തിയെട്ട് മുറികള്‍, എഴുപത്തിയെട്ട് ബാത്‌റൂമുകള്‍ എന്നിങ്ങനെ 775 മുറികളാണ് കൊട്ടാരക്കെട്ടിലുള്ളത്.
pic credit : daily express.com
pic credit : wallpapers.brothersoft.com
ഓരോ വര്‍ഷവും അമ്പതിനായിരത്തിലധികം അതിഥികളെ സ്വീകരിക്കുന്നുണ്ട് ഈ കൊട്ടാരം. ചെറുതും വലുതുമായ ഒട്ടനേകം വിരുന്നുകളും ഇവിടെ നടക്കുന്നുണ്ട്.
pic credit : visitlondon.com
എല്ലാ സമ്മറിലും രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടി ഇവിടെയാണ് നടക്കുന്നത്. അതിന് മാത്രം മുപ്പതിനായിരത്തോളം വിനോദ സഞ്ചാരികള്‍ എത്താറുണ്ടെന്നാണ് പറയപ്പെടുന്നത്.
pic credit : traveldigg.com
രാജ്ഞി കൊട്ടാരത്തിലുണ്ടങ്കില്‍ കൊട്ടാരത്തിന് മുകളില്‍ ഔദ്യോഗിക പതാക പാറികളിക്കുന്നുണ്ടാകും. ക്വീന്‍ വിക്ടോറിയ ആണ് കൊട്ടാരത്തില്‍ ആദ്യമായി താമസിച്ച രാജ്ഞി.
pic credit : dailymirroruk
കൊട്ടാരത്തിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ വെങ്കലം കൊണ്ട് നിര്‍മിച്ച കോണിപ്പടി. കാന്തിക ശക്തിയുള്ള വെങ്കലം കൊണ്ട് നിര്‍മിച്ച ഈ കോണിപ്പടി രൂപ കല്പന ചെയ്തത് ജോണ്‍ നാഷ് എന്ന ആര്‍കിടെക്ട് ആണ്
pic credit : visitlondon
pic credit : royalcollection
പ്രശസ്ത ചിത്രകാരന്മാരായ വാന്‍ ഡിക്, വെര്‍മീര്‍, പൗസ്സിന്‍ , കനലെറ്റോ എന്നിവരുടെ വിശ്വവിഖ്യാത ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് കൊട്ടാരത്തിന്റെ അകത്തളങ്ങള്‍.
pic credit : eonline.com
കൊട്ടാരത്തിലെ ത്രോണ്‍ റൂം രാജകീയ മുദ്രകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ്. വിവിധ കാലഘട്ടങ്ങളിലെ രാജകീയ മുഹൂര്‍ത്തങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്.
pic credit : visitlondon.com
അത്ഭുതക്കാഴ്ചകളുടെ മധുരസ്മരണകളാണ് കൊട്ടാരക്കാഴ്ച ഓരോ സഞ്ചാരിക്കും നല്‍കുന്നത്
pic credit : buckinghampalace.co.uk


VIEW ON mathrubhumi.com