വീട് വയ്ക്കാന്‍ വസ്തുവാങ്ങുമ്പോള്‍ വാസ്തു നോക്കണോ?

By: കാണിപ്പയ്യൂര്‍ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്
ഗൃഹനിര്‍മാണത്തിനായി പ്ലോട്ട് തിരഞ്ഞെടുക്കുമ്പോള്‍ ശാസ്ത്രമനുസരിച്ച് വടക്കോട്ടോ കിഴക്കോട്ടോ തട്ട് തട്ടായി കിടക്കുന്ന ഭൂമിയാണ് ഏറ്റവും ഉത്തമം.
ഉദയസമയത്ത് സൂര്യന്റെ വെളിച്ചം തട്ടുന്ന ഭൂമികള്‍ വാസയോഗ്യങ്ങളാണ് അഥവാ ഗൃഹനിര്‍മാണ യോഗ്യങ്ങളാണ്. കിഴക്ക് താഴ്ച്ചയായ ഭൂമികളില്‍ രാവിലെ സൂര്യവെളിച്ചം ധാരാളമായി ലഭിയ്ക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് കിഴക്ക് താഴ്ന്ന് കിടക്കുന്നതും പടിഞ്ഞാറ് ഉയര്‍ന്ന് കിടക്കുന്നതുമായ ഭൂമികള്‍ സ്വീകരിയ്‌ക്കേണ്ട എന്നു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്.
ഉദാഹരണമായി കിഴക്ക് വശത്ത് പ്ലോട്ട് റോഡില്‍ നിന്ന് പത്തടി ഉയരത്തില്‍ കിടക്കുകയാണെങ്കില്‍ പടിഞ്ഞാറ് ഉയര്‍ന്ന് കിഴക്ക് താഴ്ച്ചയുള്ള ഭൂമിയാണല്ലോ എന്നാല്‍ പടിഞ്ഞാറ് വശത്ത് വഴിയുള്ള പ്ലോട്ട് ആണെങ്കില്‍ വഴിയേക്കാള്‍ ഭൂമി പത്തടി ഉയരത്തില്‍ കിടക്കുകയാണെങ്കില്‍ അത് കിഴക്ക് ഉയര്‍ന്ന പ്ലോട്ട് ആയിരിക്കുമല്ലോ ഇപ്രകാരമുള്ള ഭൂമികള്‍ റോഡ് ലെവലിലേക്ക് മണ്ണെടുത്ത് താഴ്ത്തി ഗൃഹം വെയ്ക്കുന്നത് ഉത്തമമല്ല...
തുടരും


View on mathrubhumi.com

READ MORE MYHOME STORIES: