വാസ്തുനോക്കാതെ നടുമുറ്റം പണിതാല്‍/ കാണിപ്പയ്യൂര്‍

നാലുകെട്ട് എന്ന ആശയം ഉള്‍കൊണ്ട് നടുമുറ്റം ഉള്‍പ്പെടുത്തി രൂപകല്‍പ്പനയും നിര്‍മാണവും നടത്തുന്ന ഗൃഹങ്ങള്‍ മുഴുവനും നാലുകെട്ട് ഗൃഹങ്ങള്‍ അല്ല.
ഒരു നടുമുറ്റം ഗൃഹത്തിന്റെ ദീര്‍ഘ വിസ്താരങ്ങള്‍ക്ക് ഉള്ളില്‍ ക്രമീകരിക്കുമ്പോള്‍ ഗൃഹത്തിന്റെ മധ്യത്തിലൊ അഥവാ ഗൃഹമധ്യത്തില്‍ നിന്നും വടക്കോട്ട് നീക്കി ചെയ്യുന്നത് ശാസ്ത്രത്തിന് അനുയോജ്യമാണ്.
അതുപോലെ തന്നെ ഗൃഹമധ്യത്തില്‍ നിന്നും നടുമുറ്റം കിഴക്കോട്ട് മാത്രമായി നീക്കി സ്ഥാനം നിര്‍ണയിക്കുന്നതിനും ദ്വോഷമില്ല.എന്നാല്‍ നടുമുറ്റം ഗൃഹമധ്യത്തില്‍ നിന്നും തെക്കോട്ടോ പടിഞ്ഞാറോട്ടൊ മാറി വരുന്നത് ഉത്തമമല്ല. ഇപ്രകാരം നടുമുറ്റം വാസ്തുനോക്കാതെ നിര്‍മിച്ചാല്‍ അത് സൂത്രദ്വേഷത്തിന് കാരണമാകുന്നു. തന്‍മൂലം ഗൃഹത്തില്‍ വസിയ്ക്കുന്നവര്‍ക്ക് സ്വസ്ഥതക്കുറവിനും മനക്ലേശത്തിനും ഇടയാകുന്നു.ഇപ്രകാരം ഗൃഹത്തിനകത്തെ ഭംഗിക്ക് വേണ്ടിമാത്രം ചെയ്യുന്ന നടുമുറ്റങ്ങള്‍ക്ക് മുകളില്‍ വെളിച്ചം കയറുന്ന തരത്തില്‍ താല്‍ക്കാലിക മേല്‍ക്കൂര( ലൈറ്റ് റൂഫ്) ചെയ്യുന്നതും ശാസ്ത്രത്തിന് വിരുദ്ധമല്ല എന്നുള്ളതും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
നടുമുറ്റമായി ഗൃഹത്തിന്റെ ഫ്ളോറിനേക്കാള്‍ താഴ്ത്തി കൂടിയങ്കണമായി ചെയ്യുമ്പോള്‍ അതിന്റെ ഉള്‍ അളവും ധ്വജയോനി ആയ ചുറ്റളവ് സ്വീകരിക്കേണ്ടതാണ്.


VIEW ON mathrubhumi.com


READ MORE MYHOME STORIES: