വീണ്ടും വരുൺ ധവാനും ആലിയ ഭട്ടും

വരുൺ ധവാനും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്നു. എന്നാൽ ഇത്തവണ സിനിമയാണോ പരസ്യമാണോ ഇവരെ ഒന്നിപ്പിക്കുന്നതെന്ന് വ്യക്തമല്ല.
വരുൺ തന്നെയാണ് ആലിയക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അതിമനോഹരമായി ഒരുക്കിയ സെറ്റിൽ ഇരുവരും ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ധര്‍മ്മ മൂവീസും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെ ഇതേ ലൊക്കേഷനിൽ നിന്ന് തന്നെയുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു.
കരൺ ജോഹര്‍ ഒരുക്കിയ സ്റ്റുഡൻ്റ് ഒാഫ് ദ ഇയറിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. തുടര്‍ന്ന് ഹംപ്റ്റി ശര്‍മ്മ കി ദുൽഹനിയ, ബദരിനാഥ് കി ദുൽഹനിയ എന്നീ സിനിമകളിലും ഇരുവരും ഒരുമിച്ചിരുന്നു.


VIEW ON mathrubhumi.com