നിത്യശാന്തി നേരരുതേ, ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ- ബിജിബാല്‍
ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞ് സംഗീത സംവിധായകന് ബിജിബാല്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബിജിബാല്‍ രംഗത്തെത്തിയത്. ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ. ആത്മാവിന് നിത്യശാന്തി നേരരുതേ-ബിജിബാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശാന്തി ബിജിബാല്‍ മരിച്ചത്.
നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍.
ബിജിബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.
നന്ദി,
'ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ. ആത്മാവിന് നിത്യശാന്തി നേരരൂതേ, കാരണം ശാന്തി എന്നാൽ സമാധാനമാണ്. പക്ഷെ അവള് എന്നന്നേക്കുമായി വിശ്രമിക്കുകയല്ല. എന്നിൽ പുഞ്ചിരി വിടർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല..
എല്ലാവര്ക്കും വിജയദശമി ആശംസകള്‍'
View on mathrubhumi.com
READ MORE MOVIES & MUSIC STORIES:
- 'സ്ത്രീകളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തൂ'; ആര്യയ്ക്കെതിരെ വിവേക്
- വൈകാതെ വിവാഹമുണ്ടാകും: നന്ദിനി പറയുന്നു
- 'അച്ഛന് ഹവായി ചെരിപ്പ് മാത്രമേ ഇടാറുള്ളൂ, അത് ചോദിക്കുമ്പോള്‍ ഒരു മറുപടിയുണ്ട്'
- പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി മിലിന്ദ് സോമന്റെ വിവാഹം
- ഇത് റെക്കോഡ് പക്രു; ഒരു ദിവസം മൂന്ന് അംഗീകാരങ്ങള്‍
- ഷാഹിദും മിറയും സമ്മതിക്കുന്നു... മിഷ വല്യേച്ചിയാവുകയാണ്