മകള്‍ക്ക് സമ്മാനിക്കാന്‍ ഐ ഫോണ്‍ എട്ടിനായി ഇന്ത്യക്കാരന്‍ സിംഗപ്പുരിലേക്ക് പറന്നു

ജീവിതത്തില്‍ ആദ്യമായി ഒരു രാത്രിമുഴുവന്‍ ആ ബിസിനസുകാരന്‍ വരിനിന്നു. വിവാഹസമ്മാനമായി മകള്‍ക്ക് നല്‍കാന്‍ പുതിയ ഐ ഫോണ്‍ 8 പ്ലസ് വാങ്ങാനാണ് ഇന്ത്യക്കാരനായ അമിന്‍ അഹമ്മദ് ദോലിയ രാത്രി പകലാക്കിയത്.
പുതിയ ഐ ഫോണ്‍ വാങ്ങാന്‍ ഫ്‌ളൈറ്റില്‍ സിംഗപ്പുരിലെത്തിയ അദ്ദേഹം ഓര്‍ച്ചാഡ് റോഡിലെ ആപ്പിള്‍ സ്‌റ്റോറിന് മുന്നില്‍ 13 മണിക്കൂറാണ് വരിനിന്നത്.
ഇതാദ്യമായാണ് ഒരു രാത്രിമുഴുവന്‍ വരി നില്‍ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. രണ്ട് പുതിയ ഐ ഫോണ്‍ ആണ് 43കാരനായ ദോലിയ വാങ്ങിയത്.
വിവാഹ സമ്മാനമായി മകള്‍ക്ക് നല്‍കാനാണ് അദ്ദേഹം ഈ സാഹസം കാണിച്ചത്. രണ്ടാമത്തെ ഐ ഫോണ്‍ മറ്റൊരു മകള്‍ക്ക് നല്‍കും.
രാവിലെ എട്ടിന് ആപ്പിള്‍ സ്റ്റോര്‍ തുറന്നപ്പോള്‍ വിദേശികളടക്കം 200ഓളം പേര്‍ വരിയിലുണ്ടായിരുന്നതായി സിംഗപൂര്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ 12നാണ് ആപ്പിള്‍ ഐ ഫോണ്‍ 8ഉം വലിയ സ്‌ക്രീനുള്ള ഐ ഫോണ്‍ 8 പ്ലസും പുറത്തിറക്കിയത്. കഴിഞ്ഞ മെയില്‍ തുറന്ന സ്റ്റോറില്‍ ഇതാദ്യമായാണ് ആപ്പിളിന്റെ പ്രധാന ഉത്പന്നം ലോഞ്ച് ചെയ്യുന്നത്.


VIEW ON mathrubhumi.com