സെബ്രോണിക്‌സ് 15,000 എംഎഎച്ച് പവര്‍ബാങ്ക് പുറത്തിറക്കി

ഡ്യുവല്‍ യുഎസ്ബി, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള 15000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്‌സ് പുറത്തിറക്കി. 

മനോഹരവും ഒതുക്കമുള്ളതുമായ പവര്‍ബാങ്കില്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അധികമായി ഒരു എല്‍ഇഡി ലൈറ്റ് ടോര്‍ച്ചും ഉണ്ട്. പ്രവര്‍ത്തനനിരതമായിരിക്കുന്നതിനും ഒതുക്കമുള്ളതും ഭാരം കുറഞ്ഞ രീതിയിലുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 കറുപ്പും ചാരനിറത്തിലെയും പുറം കവറോടു കൂടിയ പവര്‍ ബാങ്കില്‍ എത്ര പവര്‍ ശേഷിക്കുന്നു എന്ന് കൃത്യമായി വ്യക്തമാക്കുന്ന ഡിജിറ്റല്‍ എല്‍ഇഡി ഡിസ്പ്ലേ ഉണ്ട്. പവര്‍ബാങ്ക് ചാര്‍ജ്ജ് ചെയ്യുന്നതിനായി മൈക്രോ യുഎസ്ബി പോര്‍ട്ടുമുണ്ട്. ചാര്‍ജിംഗിനുള്ള പരമാവധി ഇന്‍പുട്ട് കറണ്ട് 2എ ആണ്.

ഓവര്‍ ചാര്‍ജ്ജ്, അണ്ടര്‍ചാര്‍ജ്ജ്, ഷോര്‍ട്ട് സര്‍ക്യൂട്ട് സംരക്ഷണവും ഉണ്ട്. നിങ്ങള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ഈ പവര്‍ ബാങ്ക് ദിവസം മുഴുവനും നിങ്ങളുടെ ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്തു കോണ്ടേയിരിക്കും.

സുരക്ഷ, സ്‌റ്റൈല്‍, പ്രവര്‍ത്തനക്ഷമത, അനുയോജ്യത എന്നീ കാര്യങ്ങളില്‍ സെബ്രോണിക്സ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. മിക്കവാറും എല്ലാ ഉപകരണങ്ങള്‍ക്കും അനുയോജ്യമായ ഈ പവര്‍ ബാങ്ക്, ഒരു വര്‍ഷത്തെ വാറണ്ടിയോടൊപ്പം ഇന്ത്യയിലെ എല്ലാ മുന്‍നിര സ്റ്റോറുകളിലും ലഭ്യമാണ്. 



View on mathrubhumi.com