എംഫോണിന്റെ മൂന്ന് ഫീച്ചര്‍ ഫോണുകള്‍ കൂടി; ഓണം വിപണിയില്‍ എംഫോണിന് മുന്നേറ്റം

കൊച്ചി:  മലയാളികളുടെ സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ ഫീച്ചര്‍ ഫോണുകളുമായി വിപണിയിലേക്ക്. മുന്‍നിര ബ്രാന്‍ഡുകള്‍ ആയ സാംസങ്, നോക്കിയ എന്നിവയെ അപേക്ഷിച്ചു  കാഴ്ചയിലും ഗുണത്തിലും പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍.

ഒരു സെന്റിമീറ്ററില്‍ താഴെമാത്രം കനമുള്ള ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനല്‍, പോളി കാര്‍ബോണറ്റ് ഫൈബര്‍, സിലിക്കോണ്‍ ഗ്ലാസ് എന്നീ ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയല്‍  ഉപയോഗിച്ച് മാത്രം നിര്‍മിക്കുന്നവയാണ് ഈ മോഡലുകള്‍. 

കനം കുറവാണെങ്കിലും ബാറ്ററി ബാക്കപ്പ്, സൗണ്ട് ക്വാളിറ്റി എന്നിവയിലേറെ മുന്നിലാണ് എംഫോണ്‍ . എംഫോണ്‍ 180 , എംഫോണ്‍ 280, എംഫോണ്‍ 380  എന്നീ മുന്ന് ഫോണുകള്‍ ആണ് വിപണിയില്‍ എത്തിയിട്ടുള്ളത്.   2 .4  ഇഞ്ച് ഡിസ്‌പ്ലേ ഉള്ള മോഡല്‍ ആണ് എംഫോണ്‍ 180. പോളി കാര്‍ബോണറ്റ് മെറ്റീരിയലില്‍ തിര്‍ത്ത എംഫോണ്‍ 180 കാഴ്ചയില്‍ മികച്ചതാണ്.  1800എംഎഎച്ച്  ബാറ്ററിയുള്ള ഈ മോഡലിന് ഒരു ആഴ്ചയായിലധികം ബാറ്ററി നില്‍ക്കും. 

VGA ക്യാമറ, വീഡിയോ റെക്കോഡര്‍, ഫയല്‍ മാനേജര്‍, ഇന്റര്‍നെറ്റ്, മ്യൂസിക് പ്ലേയര്‍, സൗണ്ട് റെക്കോര്‍ഡര്‍, കല്‍കുലേറ്റര്‍, കലണ്ടര്‍, എന്നിവയുള്ള എംഫോണ്‍ 180 യില്‍  വിവിധ ഗെയ്മുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

32 എംബി റാമുള്ള ഈ മോഡലിന് മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബി വരെ സ്റ്റോറേജ് സ്വകാര്യം ഉയര്‍ത്താന്‍ സാധിക്കും. ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്‍കുന്നു. 3D  സറൗണ്ട് സൗണ്ട് ടെക്‌നോളജിയും ഈ മോഡലില്‍  ഉപയോഗിച്ചിരിക്കുന്നു.

2 .4   ഇഞ്ച് ഡിസ്‌പ്ലേ ഉള്ള എംഫോണ്‍ 280 സി.എന്‍.സി അലുമിനിയം മെറ്റലില്‍  ഫ്രണ്ട് പാനല്‍  തീര്‍ത്തിരിക്കുന്നു അതിനാല്‍  കാഴ്ചയില്‍ മറ്റ് ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വളരെ വ്യത്യസ്തവും മികവുറ്റതമാണ് ഈ മോഡല്‍. 9.9 ാാ മാത്രം കനമുള്ള എംഫോണ്‍ 280 യില്‍ 1500 എംഎഎച്ച് ബാറ്ററിയിലൂടെ തന്നെ 8  ദിവസത്തിലധികം സ്റ്റാന്‍ഡ് ബെയും 24  മണിക്കൂര്‍ വരെ ടോക്ക് ടൈമും ലഭിക്കുന്നു. 

വീഡിയോ റെക്കോര്‍ഡറോട് കൂടിയ VGA ക്യാമറയും, ഇന്റര്‍നെറ്റ് , മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍ , കല്‍ക്കലേറ്റര്‍ , കലണ്ടര്‍ എന്നീ ഫീറുകളുള്ള എംഫോണ്‍ 280-ക്ക്  32ജിബി വരെ മെമ്മറി  ഉയര്‍ത്തുവാനും  സാധിക്കും.

രൂപത്തില്‍ 280-യോട് സാമ്യമെങ്കിലും ഡിസ്പ്ലേയുടെ  വലുപ്പത്തില്‍ മുന്നിലാണ് എംഫോണ്‍ 380. 6  ദിവസത്തിലധികം ബാറ്ററി സ്റ്റാന്‍ഡ് ബൈ  നല്‍കുന്ന മോഡലാണ് ഇത്. 

SD കാര്‍ഡിലൂടെ  32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താന്‍ സൗകര്യമുള്ള ഈ എംഫോണ്‍ മോഡലിന് ഇന്റര്‍നെറ്റ്, കാമറ, വീഡിയോ റെക്കോര്‍ഡര്‍, മ്യൂസിക് പ്ലേയര്‍, എഫ് എം  റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍,ഓര്‍ഗനൈസര്‍, കലണ്ടര്‍ ,  കാല്‍ക്കുലേറ്റര്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്. ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്‍കുന്നു.

സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി ഈ ഓണം അമ്മയോടൊപ്പം ആഘോഷിക്കുവാന്‍ ഓരോ എംഫോണ്‍ വാങ്ങുമ്പോഴും വാങ്ങുന്നരുടെ  അമ്മയ്ക്കു ഒരു എംഫോണ്‍ സൗജന്യമായി നല്‍കി കൊണ്ടാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

കൂടാതെ 5000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നിലവില്‍ ഉണ്ട്. നറുക്കെടുപ്പിലൂടെ ബെന്‍സ് ജി എല്‍ എസ് കാറും രണ്ടാം സമ്മാനമായി ടോയോട്ട ഫോര്‍ച്ചുണര്‍, മൂന്നാം സമ്മാനമായി ഇന്നോവ ക്രിസ്റ്റ, നാലാം സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, സ്വര്‍ണ നാണയങ്ങള്‍, നൂറ് പേരില്‍ ഒരാള്‍ക്ക് എംഫോണ്‍ 8 എന്നിവ സമ്മാനമായി നല്‍കുന്നു.   പുതിയ 4 മോഡലുകള്‍ ലോഞ്ച് ചെയ്തതോടുകൂടി മൊത്തം 7 മോഡലുകള്‍  ഓണം വിപണിയില്‍ എത്തിയിട്ടുണ്ട്. 



View on mathrubhumi.com