ഓഗസ്റ്റില്‍ ഫണ്ടുകളിലെത്തിയത്‌ 21,875 കോടിയുടെ നിക്ഷേപം

By: ബിസിനസ് ഡെസ്‌ക്‌
മുംബൈ: ഓഗസ്റ്റ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം 21,875 കോടി രൂപ.
ഒരുമാസം ഇത്രയുംതുക നിക്ഷേപമായെത്തുന്നത് ഇതാദ്യമായാണ്. ഓഹരി അധിഷ്ടിത ഫണ്ടുകളിലാണ് ഇത്രയും നിക്ഷേപമെത്തിയത്.
ആംഫി പുറത്തുവിട്ട കണക്ക് പ്രകാരം ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ 19515 കോടിയും ടാക്‌സ് സേവിങ്(ഇഎല്‍എസ്എസ്)ഫണ്ടുകളില്‍ 847 കോടിയും ഇടിഎഫുകളില്‍ 1513 കോടിയുമാണ് നിക്ഷേപമായെത്തിയത്.
വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കിമാറ്റാന്‍ എസ്‌ഐപി വഴിയാണ് ഏറെപ്പേരും നിക്ഷേപം നടത്തുന്നത്. ശരാശരി 5000 കോടി രൂപയാണ് എസ്‌ഐപിവഴി മാസംതോറും ഫണ്ടുകളിലെത്തുന്നത്.


View on mathrubhumi.com