വ്യാജ ജിഎസ്ടി ബില്ല് എങ്ങനെ തിരിച്ചറിയാം?

By: ബിസിനസ് ഡെസ്‌ക്‌
ചരക്ക് സേവന നികുതി വന്നാല്‍ പലതിനും വിലകുറയുമെന്നായിരുന്നു ഉപഭോക്താവ് മനസിലാക്കിയിരുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ മറിച്ചാണ് സംഭവിച്ചത്.
ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ സാധാരണക്കാരെ പിഴിയാന്‍ തുടങ്ങിയതോടെ ഇത് സംബന്ധിച്ച പരാതികളും വ്യാപകമായി.
ജിഎസ്ടി രജിസ്‌ട്രേഷനെടുത്തും എടുക്കാതെയുമുള്ള തട്ടിപ്പുകള്‍ ഏറുകയാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്.
ഇതാ അതിനുള്ള മാര്‍ഗങ്ങള്‍:
എല്ലാവര്‍ക്കും ജിഎസ്ടി ബാധകമല്ലഎല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി.
രജിസ്‌ട്രേഷന്‍ എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച് കാണിക്കണം.
പുതിയ നികുതി പഴയ രീതിയില്‍മൂല്യവര്‍ധിത നികുതി, ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്‌സ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്.
ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും.
താല്‍ക്കാലിക ജിഎസ്ടി നമ്പര്‍ മതിയോ?ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്പര്‍(ജിഎസ്ടിഐഎന്‍)ബില്ലില്‍ രേഖപ്പെടുത്താതെ സ്റ്റേറ്റ് ജിഎസ്ടിയും സെന്‍ട്രല്‍ ജിഎസ്ടിയും സ്ഥാപനങ്ങള്‍ ഈടാക്കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല.
ജിഎസ്ടി നമ്പര്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ താല്‍ക്കാലികമായി ലഭിച്ച ജിഎസ്ടി നമ്പര്‍ ബില്ലില്‍ ചേര്‍ക്കേണ്ടതാണ്.
ബില്ലില്‍ ചേര്‍ത്തിട്ടുള്ള ജിഎസ്ടി നമ്പര്‍ ശരിയാണോയെന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിച്ചറിയാം.1. www.gst.gov.inഎന്ന് വെബ്‌സൈറ്റ് തുറക്കുക.2. സര്‍ച്ച് ടാക്‌സ് പെയര്‍-ന് താഴെ ജിഎസ്ടിഐഎന്‍ നമ്പര്‍ നല്‍കി സര്‍ച്ച് ചെയ്യുക.
തെറ്റായ ജിഎസ്ടിഐഎന്‍ നമ്പറാണെങ്കില്‍-നിങ്ങള്‍ നല്‍കിയ നമ്പര്‍ നിലവിലില്ല; സാധുവായ നമ്പര്‍ നല്‍കുക എന്ന സന്ദേശം തെളിഞ്ഞുവരും.
ശരിയായ രജിസ്‌ട്രേഷന്‍ നമ്പറാണെങ്കില്‍
  • കച്ചവട സ്ഥാപനത്തിന്റെ പേര്
  • സംസ്ഥാനം
  • രജിസ്‌ട്രേഷന്‍ തിയതി
  • പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനി, പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവയിലേതെങ്കിലും തുടങ്ങിയവ തെളിഞ്ഞുവരും.
  • താല്‍ക്കാലിക രജിസ്‌ട്രേഷനാണെങ്കില്‍ 'ആക്ടീവ് പെന്റിങ് വെരിഫിക്കേഷന്‍' എന്നാകും കാണുക.
ജിഎസ്ടി നമ്പറിന്റെ ഘടന15 അക്ക ജിഎസ്ടി രജിസ്‌ട്രേഷന്‍ നമ്പറിന്റെ ഘടന കാണാം.
അവലംബം: ക്ലിയര്‍ടാക്‌സ്
  • ആദ്യത്തെ രണ്ട് അക്കം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിന്റെത് 32 ഉം മഹാരാഷ്ട്രയുടേത് 27 ഉം ഡല്‍ഹിയുടേത് 07 ആണ്(പട്ടിക കാണുക)
  • അടുത്ത പത്ത് അക്കം സ്ഥാപനത്തിന്റെയോ സ്ഥാപന ഉടമയുടെയോ പാന്‍ നമ്പറാണ്.
  • സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നമ്പറാണ് അടുത്തത്.
  • പതിനാലാമത്തെ അക്കം 'z' ആണ്.
  • നികുതി വിഭാഗത്തിന്റെ പരിശോധനയ്ക്കുള്ള കോഡാണ് അവസാനത്തെ അക്കം.
നികുതി നിരക്ക്ബില്ലില്‍ യഥാര്‍ഥ നികുതി നിരക്കാണ് ഈടാക്കിയിരിക്കുന്നതെന്ന് പരിശോധിക്കാം. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം.//cbec-gst.gov.in/gst-goods-services-rates.html
ശരിയായ ഘടനയിലുള്ള ബില്ല് അല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍, പരാതി ഇ മെയിലില്‍ നല്‍കാം. helpdesk@gst.gov.in
സംസ്ഥാനങ്ങളുടെ കോഡ്‌Andaman and Nicobar Islands 35 Andhra Pradesh 28 Andhra Pradesh (New) 37 Arunachal Pradesh 12 Assam 18 Bihar 10 Chandigarh 04 Chattisgarh 22 Dadra and Nagar Haveli 26 Daman and Diu 25 Delhi 07 Goa 30 Gujarat 24 Haryana 06 Himachal Pradesh 02 Jammu and Kashmir 01 Jharkhand 20 Karnataka 29 Kerala 32 Lakshadweep Islands 31 Madhya Pradesh 23 Maharashtra 27 Manipur 14 Meghalaya 17 Mizoram 15 Nagaland 13 Odisha 21 Pondicherry 34 Punjab 03 Rajasthan 08 Sikkim 11 Tamil Nadu 33 Telangana 36 Tripura 16 Uttar Pradesh 09 Uttarakhand 05 West Bengal 19


VIEW ON mathrubhumi.com


READ MORE MONEY STORIES: