ഓട്ടോമേഷന്‍: ഐടി മേഖലയിലെ ഏഴ് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ബെംഗളുരു: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ നടപ്പാകുന്നതോടെ 2022ഓടെ രാജ്യത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വിലയിരുത്തല്‍.
തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞമേഖലയിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. അതേസമയം, 'മീഡിയം സ്‌കില്‍ഡ്' 'ഹൈ സ്‌കില്‍ഡ്' ജോലികള്‍ക്ക് പുതിയാതി രണ്ട് ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ സാധ്യതയുണ്ടാകുമെന്നും യുഎസ് ആസ്ഥാനമായുള്ള എച്ച്എഫ്എസ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു.
യു.എസ്, യു.കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഐടി മേഖലയിലുള്ള 7.5ശതമാനം പേരെയാണ് ഓട്ടോമേഷന്‍ ബാധിക്കുക.
എന്നാല്‍ ഫിപ്പൈന്‍സില്‍ ഐടി മേഖലയില്‍ തൊഴില്‍ സാധ്യത നേരിയ തോതില്‍ വര്‍ധിക്കുകയാണ് ചെയ്യുകെയന്നും റിസര്‍ച്ച് സ്ഥാപനം പറയുന്നു.


VIEW ON mathrubhumi.com