നിഴല്‍

By: ജ്യോതിഷ് കോമ്പിലാത്ത്
നിഴല്‍ നഗരപ്രാന്തത്തിലെ അരണ്ട വെളിച്ചത്തിന്റെ ക്യാന്‍വാസ് നിറയെ നിഴല്‍രൂപങ്ങള്‍. രാത്രിയുടെ ഏതോ സൂചിയനക്കത്തില്‍ മയങ്ങിയ പലരുടെയും നിഴലുകള്‍ ഈ നഗരക്കോണിലൊരുമിക്കുന്നു. പൂര്‍ണ്ണനഗ്‌നരായ അവരുടെ ഐക്യത്തിന്റെ നിറം കറുപ്പാണ്. പ്രകാശത്തിന്റെ കറുപ്പ്.
അവര്‍ പരസ്പരം സംസാരിക്കുന്നു, നൃത്തം വയ്ക്കുന്നു, ഇണ ചേരുന്നു. ചിലര്‍ പകല്‍വെളിച്ചത്തിലെ നിസ്സഹായതയെപ്പറ്റി പറഞ്ഞു വിതുമ്പുന്നു. പ്രണയപാരവശ്യത്തോടെ ഒരാള്‍ മറ്റൊരാളുടെ തോളില്‍ ചായുന്നു...ചുംബിക്കുന്നു. ലിംഗഭേദവും വര്‍ണ്ണഭേദവുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അനര്ഘനിമിഷങ്ങള്‍. വെളിച്ചത്തിന്റെ കാരുണ്യത്തില്‍ കഴിയുന്ന ഇരുട്ടിന്റ എച്ചില്‍വറ്റുകള്‍. തിരിച്ചറിയപ്പെടാത്ത സ്വത്ത്വത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. അങ്ങനെ വര്‍ണ്ണനകളേറെയുണ്ടാവര്‍ക്ക്.
ഒടുവില്‍ ആ വെളിച്ചവും വിറയലോടെ കെടുമ്പോള്‍ അവരുടെ അല്പരൂപങ്ങള്‍ കെട്ടിപ്പിണഞ്ഞ് രാത്രിയുടെ ആത്മാവായിത്തീരുന്നു. അകലെ എവിടെയോ വീണ്ടും വെട്ടം... അവിടെയും ചിലര്‍............


VIEW ON mathrubhumi.com


READ MORE GULF STORIES: