ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മസ്‌കറ്റ്:ഒമാനില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു. കാസര്‍കോട് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31)ആണ് മസ്‌കറ്റില്‍ മരിച്ചത്.
ഈ മാസം എട്ടിന് ക്രിക്കറ്റ് കളിക്കുന്നതിനിടെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് പ്രവീണ്‍ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ഖൗല ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവായി ആറുമാസം മുമ്പാണ് ദുബായില്‍നിന്ന് പ്രവീണ്‍ ഒമാനില്‍ എത്തിയത്.


VIEW ON mathrubhumi.com


READ MORE GULF STORIES: