മസ്‌കറ്റ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 45-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി

മസ്‌കറ്റ്:മസ്‌കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 45-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമുള്ള മഹായിടവക സാധുസംരക്ഷണ രംഗത്ത് ഊന്നല്‍ നല്‍കികൊണ്ടുള്ള കര്‍മ പരിപാടികളും പ്രഖ്യാപിച്ചു.റൂവി സെയ്ന്റ് തോമസ് ചര്‍ച്ചില്‍ രാവിലെ വിശുദ്ധ ബലിയര്‍പ്പണനത്തിനു ശേഷം ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ നിര്‍വഹിച്ചു. മറ്റു സഭകളിലെ വൈദികരും ഇടവക ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എട്ട് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് പ്രഖ്യാപിച്ചത്. 45 വര്‍ഷം പിന്നിട്ട ഇടവകയുടെ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇടവകയുടെ അംഗങ്ങളെ സ്ഥാനപതി അഭിനന്ദിച്ചു.
11 വര്‍ഷമായി നടത്തുന്ന തണല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 45 ലക്ഷം രൂപയുടെ സഹായപദ്ധതിയാണ് ഇടവക വിഭാവനം ചെയ്തിട്ടുള്ളത്.ആഘോഷ പരിപാടികളുടെ ഭാഗമായി കുടുംബസംഗമം, സെമിനാറുകള്‍, ചര്‍ച്ചകള്‍, ഭക്ഷ്യമേള, ക്രിസ്തീയ ഗാനസന്ധ്യ എന്നിവയും നടക്കും.


VIEW ON mathrubhumi.com


READ MORE GULF STORIES: