അധ്യാപകര്‍ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസകളിലെ അധ്യാപകര്‍ക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മജ്‌ലിസ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഡയറക്ടര്‍ സുശീര്‍ ഹസന്‍, യുവപണ്ഡിതനും വാഗ്മിയുമായ ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
രണ്ട് ദിവസങ്ങളിലായി റിഫ ദിശ സെന്ററില്‍ നടത്തിയ പരിശീലന സെഷനില്‍ പങ്കെടുത്തവര്‍ക്ക് ശിഹാബ് പൂക്കോട്ടൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ് തു.
സമാപന സെഷനില്‍ മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. സുശീര്‍ ഹസനുള്ള മെമന്‍േറാ മദ്രസാ രക്ഷാധികാരി ജമാല്‍ നദ്‌വി ഇരിങ്ങല്‍ കൈമാറി. ദാറുല്‍ ഈമാന്‍ വിദ്യാഭ്യാസ സെല്‍ കവീനര്‍ സി. ഖാലിദ്,അഡ്മിനിസ്‌ട്രേറ്റര്‍ എ.എം ഷാനവാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


View on mathrubhumi.com

READ MORE GULF STORIES: