ഓട്‌സ് ഇഡ്ഡലി...

By: ഷംന സാജുറാം | shamnasajuram@gmail.com
ചേരുവകള്‍  ഓട്‌സ് - 1 കപ്പ്  റവ - അരക്കപ്പ്  തൈര് - 4 ടേബിള്‍ സ്പൂണ്‍  കാരറ്റ് - ഒരു പകുതി ഗേറ്റ് ചെയ്തത്  ഉള്ളി - 1 വലുത് ചെറുതായി അരിഞ്ഞത്  പച്ചമുളക് - 2 എണ്ണം  ഇഞ്ചി - ഒരു ചെറിയ കഷണം  വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍  കടലപ്പരിപ്പ് - 1 ടേബിള്‍ സ്പൂണ്‍  കറിവേപ്പില - 1 തണ്ട് ചെറുതായി അരിഞ്ഞത്  മല്ലിയില - കുറച്ച് ചെറുതായി അരിഞ്ഞത്  ബേക്കിങ് സോഡ - ഒരു നുള്ള്  ഉപ്പ് - പാകത്തിന് 

പാചകം ചെയ്യുന്ന വിധം  ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടലപ്പരിപ്പിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക. ഇനി ഉള്ളി, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില, മല്ലിയില എന്നിവ യഥാക്രമം അഞ്ച് മിനിറ്റ് വഴറ്റുക. 

അടുത്തതായി ഓട്‌സ്, റവ എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കുക. ഇവ കൂടി ചൂടായ ശേഷം തീ അണച്ച് തണുക്കാനായി മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് തൈര്, ബേക്കിങ് പൗഡര്‍ എന്നിവ കൂടി ചേര്‍ക്കുക. ബേക്കിങ് പൗഡര്‍ ചേര്‍ത്തില്ലെങ്കിലും കുഴപ്പമില്ല. 

ഇഡ്ഡലി മാവിന്റെ പരുവത്തില്‍ മാവ് തയ്യാറാക്കുക. വെള്ളമോ തൈരോ ഉപയോഗിച്ച് മാവിന്റെ പരുവത്തിലാക്കാം. കുറച്ച് എണ്ണ തടവിയ ഇഡ്ഡലി തട്ടിലേക്ക് മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. പുതീന ചട്‌നിയുടെ കൂടെ കഴിക്കാം. View on mathrubhumi.com