ഓട്‌സ് ഡേറ്റ്‌സ് പായസം

By: ദേവിക സോമന്‍ | devikasomank@gmail.com
Image Courtesy: Devika Soman facebook/foodiesparadiso
ചേരുവകള്‍  ഓട്‌സ് - ഒരു കപ്പ്  ഡേറ്റ്‌സ് - അരക്കപ്പ്  ഫുള്‍ക്രീം പാല്‍ - നാലു കപ്പ്  വെള്ളം - അരക്കപ്പ്  പഞ്ചസാര - ഒരു കപ്പ് (മധുരത്തിന് പാകത്തിന്)  നെയ്യ് അല്ലെങ്കില്‍ അണ്‍ സോള്‍ട്ടഡ് ബട്ടര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍  കിസ്മിസ്, കാഷ്യൂ നട്‌സ് - രണ്ടു സ്പൂണ്‍ വീതം  ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍  

തയ്യാറാക്കുന്ന വിധം  ചുവട് കട്ടിയുള്ള നോണ്‍ സ്റ്റിക് പാത്രത്തില്‍ നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ത്ത് കാഷ്യൂ നട്‌സ്, കിസ്മിസ് ഇവ വറുത്തു കോരി വയ്ക്കുക. അതേ നെയ്യിലേക്ക് ചെറുതായി അരിഞ്ഞ ഡേറ്റ്‌സ് ചേര്‍ത്ത് ഇളക്കുക. അതിലേക്ക് ഓട്‌സ് കൂടി ചേര്‍ത്ത് വരട്ടുക. 

ഓട്‌സിന്റെ പച്ചമണം മാറി നിറവും മാറിക്കഴിയുമ്പോള്‍ രണ്ട് കപ്പ് പാലും അരക്കപ്പ് വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ വേവിക്കുക. വെന്തു പാല്‍ വറ്റിവരുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. 

ചേരുവകള്‍ നന്നായി ഇളക്കി ഒന്നുകൂടി വരട്ടിയതിനു ശേഷം ബാക്കിയുള്ള പാല്‍ കൂടി ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് എടുക്കാം. ഇത് അടുപ്പില്‍ നിന്നും വാങ്ങിവച്ച് അതില്‍ ഏലയ്ക്കാപ്പൊടി, വറുത്തു വച്ചിരിക്കുന്ന കാഷ്യു നട്‌സ്, കിസ്മിസ് എന്നിവ ചേര്‍ക്കാം. തണുപ്പിച്ചു കഴിക്കാം. View on mathrubhumi.com

READ MORE FOOD STORIES: