ബ്ലൂ വെയ്ല്‍ അല്ല, ഇത് ഗ്രീന്‍ വെയ്ല്‍

പാവറട്ടി:അപകടകാരിയായ ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയ്ല്‍ പ്രതിരോധിക്കാനായി 'ഗ്രീന്‍ വെയ്ല്‍'. പരിസ്ഥിതി-വിദ്യാഭ്യാസ സംഘടനയായ എപാര്‍ട്ട് ആണ് നാടന്‍കളികളും നന്മ പ്രവൃത്തികളും പ്രകൃതിസംരക്ഷണവുമായി ഗ്രീന്‍ വെയ്ല്‍ ചലഞ്ച് ഒരുക്കുന്നത്.

എത്ര ചെറുതായാലും ദിവസവും ഒരു നന്മ ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെയ്ക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയ്‌ലിന്റെ പ്രധാന ടാസ്‌ക്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക. വീട്ടിലും പരിസരത്തുമുള്ള പ്‌ളാസ്റ്റിക് പെറുക്കി കത്തിക്കാതെ പുനരുപയോഗത്തിന് സഹായിക്കുക. സ്വന്തമായി ഒരു ചെടി നട്ടുവളര്‍ത്തുക. എന്നിങ്ങനെയുള്ള കുഞ്ഞുകാര്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്.

പരിപാടിയുടെ ഉദ്ഘാടനം പുത്തൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിമിത ടിറ്റോ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. എപാര്‍ട്ട് ഡയറക്ടര്‍ റാഫി നീലങ്കാവില്‍ ആധ്യക്ഷ്യം വഹിച്ചു. പ്രസിഡന്റ് ഷാരോണ്‍ ബാബു പദ്ധതി വിശദീകരിച്ചു. പി.വി. വിന്‍സെന്റ്, എസ്. നാസര്‍, എന്റിക് നീലങ്കാവില്‍, ജെഫ്രി ജോബ്, സവിന്‍ ജീസ് വടുക്കുട്ട്, സന്ദില്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


View on mathrubhumi.com

READ MORE ENVIRONMENT STORIES: