കടലെടുത്ത തീരം 33 വര്‍ഷത്തിനുശേഷം കടല്‍ത്തന്നെ തിരിച്ചുതന്നു

രു രാത്രികൊണ്ട് കടല്‍ത്തീരത്തെ മണല്‍ മുഴുവന്‍ പോയി പാറക്കൂട്ടങ്ങള്‍ തിങ്ങിനിറഞ്ഞ് തീരംതന്നെ ഇല്ലാതാകുക. വര്‍ഷങ്ങള്‍ക്കിപ്പുറം പെട്ടെന്നൊരുദിവസം പഴയ കടല്‍ത്തീരം തിരിച്ചെത്തുക.  ഇതൊക്കെ വിശ്വസിക്കാനാകുമോ. കാതിനും കണ്ണിനും വിശ്വസിക്കാന്‍ അല്‍പം പ്രയാസമായി തോന്നാം. എങ്കിലും സംഭവം സത്യമാണ്.

1984-ലാണ് ശക്തമായ കാറ്റിനെയും പേമാരിയെയും തുടര്‍ന്ന് അയര്‍ലന്‍ഡിലെ ആക്കല്‍ ദ്വീപിന്റെ തീരത്തെ മണല്‍ത്തരികള്‍ തിരമാലകള്‍ കവര്‍ന്നെടുത്തത്. പിന്നീട് ഭംഗി നശിച്ച വെറും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശമായി മാറി ഇത്. 

ഒരുകാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന ഇവിടം പിന്നീട് ആരും തിരിഞ്ഞു നോക്കാതെ നശിച്ചു. സമീപത്തുണ്ടായ ചെറു ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും എല്ലാം അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ 33 വര്‍ഷങ്ങള്‍ക്കു ശേഷം 10 ദിവസങ്ങള്‍ കൊണ്ടാണ് ആ അദ്ഭുതം സംഭവിച്ചത്. 

മണല്‍ത്തരികള്‍ തിരമാലകള്‍ കവര്‍ന്നെടുത്ത് പാറകള്‍ നിറഞ്ഞ കടല്‍ത്തീരം Image: Achill Island Tourism
 

300 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന കടല്‍ത്തീരത്ത് പഴയതിനെക്കാള്‍ മനോഹരമായി തിരമാലകള്‍ മണല്‍ത്തരികള്‍ നിക്ഷേപിച്ചിരിക്കുന്നു. ഒരിക്കല്‍ പ്രകൃതി തിരിച്ചെടുത്തത് പ്രകൃതിതന്നെ തിരിച്ചുതന്ന സന്തോഷത്തിലാണ് പ്രദേശ വാസികളും സഞ്ചാരികളും. 

അടുത്തവര്‍ഷത്തിനുള്ളില്‍ പഴയതുപോലെ നിരവധി സന്ദര്‍ശകരുള്ള തീരമായി ആക്കല്‍ ബീച്ച് മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മണല്‍ത്തരികള്‍ തിരിച്ചുവരുന്നതിനു മുന്‍പുള്ള കടല്‍ത്തീരം:

മണല്‍ത്തരികള്‍ നിറഞ്ഞ ഇന്നത്തെ തീരം: View on mathrubhumi.com

READ MORE ENVIRONMENT STORIES: