ജനകീയകൂട്ടായ്മയുടെ കരുത്തില്‍ അഞ്ചുനദികള്‍ പുനര്‍ജനിക്കുന്നു

കോട്ടയം / പത്തനംതിട്ട :മധ്യതിരുവിതാകൂറിലെ അഞ്ചുനദികള്‍ പുനര്‍ജ്ജനിയുടെ പാതയില്‍. ഒരുകാലത്തു നാടിന്റെ ജീവനാഡിയായിരുന്ന നദികള്‍ പലതും വിസ്മൃതിയിലേക്കു പോയവയാണ്. പുതിയ ഒരുസംസ്‌കാരത്തിന്റെ തീരത്തേക്ക് നാടും നാട്ടാരും ഈ നദികളെ കരകയറ്റുകയാണ്; പുതിയ ഒരു സംസ്‌കാരത്തിന്റെ തീരത്തേക്ക്, പുനര്‍ജന്മത്തിന്റെ സുപ്രഭാതത്തിലേക്ക്.പത്തനംതിട്ട ജില്ലയില്‍ കൂടി ഒഴുകുന്ന കോലറയാര്‍, വരട്ടാര്‍, വരാല്‍ച്ചാല്‍, പള്ളിക്കലാര്‍, കോട്ടയം ജില്ലയിലെ മീനന്തറയാര്‍ എന്നിവയാണ് പുതുതീരത്തേക്ക് ഒഴുകിയെത്തുന്നത്.
കോലറയാര്‍ * വരട്ടാര്‍ മാതൃക പിന്തുടര്‍ന്നാണ് കോലറയാറിലും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
*കടപ്ര പഞ്ചായത്തിലുള്ള അറയ്ക്കല്‍ മുയപ്പില്‍നിന്ന് ആരംഭിച്ച് കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ 11 കിലോമീറ്റര്‍ ഒഴുകി അരീത്തോട്ടിലെത്തിച്ചേരുന്ന പമ്പയുടെ കൈവഴിയാണ് കോലറയാര്‍.
* വിവിധ ഭാഗങ്ങളില്‍ 12 മുതല്‍ 72 വരെ മീറ്റര്‍ വീതിയാണ് ആറിനുള്ളത്.
* േൈകയറ്റങ്ങളും മണലൂറ്റും കോലറയാറിനെ മൃതാവസ്ഥയിലെത്തിച്ചു.
*നിരണം പഞ്ചായത്തിലുള്ള രണ്ടായിരത്തോളം ഏക്കര്‍ പാടശേഖരങ്ങളിലേക്കുള്ള തോടുകളുടെയെല്ലാം ജലസ്രോതസ്സ് കോലറയാറാണ്.
*കോലറയാറിന്റെ നാശം പാടശേഖരങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിച്ചു.
*15 ലക്ഷത്തോളം ചെലവുവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. * ആദ്യഘട്ടനവീകരണം പുരോഗമിക്കുന്നു.
വരട്ടാര്‍* പത്തനംതിട്ട ജില്ലയിലെ കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍, ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലൂടെയും ഒഴുകുന്നു. 13 കിലോമീറ്റര്‍ ദൈര്‍ഘ്യം.* വര്‍ഷങ്ങള്‍ക്കുമുമ്പ് പമ്പ മുഖ്യധാരയില്‍നിന്ന് വഴി മാറി ഒഴുകുകയും പഴയ മുഖ്യധാര ആദിപമ്പയെന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. മണിമലയാറിനെ ആദിപമ്പയുമായി ബന്ധിപ്പിക്കുന്ന പ്രകൃതിദത്ത കൈവഴിയാണ് വരട്ടാര്‍.* മണലൂറ്റല്‍മൂലം വരട്ടാറിന്റെയും ആദിപമ്പയുടെയും അടിത്തട്ടിനേക്കാള്‍ പമ്പാനദിയുടെ അടിത്തട്ട് ഏറെ താഴ്ന്നുപോയി. നീരൊഴുക്ക് നഷ്ടപ്പെട്ട് ആദിപമ്പയും വരട്ടാറും ശോഷിക്കുകയും ചെയ്തു.*വരട്ടാറിന്റെ ശോഷിച്ച നീര്‍ച്ചാലിനെ തെളിച്ച് വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയ കാമ്പയിന്‍ തുടങ്ങിയത്.*മന്ത്രിമാര്‍ പങ്കെടുത്ത പുഴനടത്തം. 'പുഴയൊഴുകുംമുേമ്പ ജനമൊഴുകട്ടെ' എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ആയിരങ്ങള്‍ ഒഴുകിയെത്തി. പിന്നീടാണ് ജനകീയമായി ആദ്യഘട്ട നവീകരണം.*ആദിപമ്പ തെളിച്ചെടുത്തു. പണികള്‍ വരട്ടാറില്‍ തുടങ്ങി.*ഇനി തീരത്ത് ജൈവപാര്‍ക്ക് വരുന്നു. നടപ്പാതയും. ആദിപമ്പയില്‍ വള്ളംകളി വരെ നടത്താനായി.
വരാല്‍ച്ചാല്‍ * കോയിപ്രം പഞ്ചായത്തിലെ ഒരിക്കലും വറ്റാത്ത ജലസ്രോതസ്സ്.*കുന്നം, കടപ്ര എന്നീ പ്രദേശങ്ങളെ രണ്ടായി വേര്‍തിരിച്ചാണ് ഇത് ഒഴുകിയിരുന്നത്.*ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 150 മീറ്റര്‍ വരെ വീതിയുള്ള ഈ പ്രവാഹം ഇടയ്ക്ക് നിലച്ചുപോയി.* ജില്ലാപഞ്ചായത്തിന്റെ ശ്രമത്തില്‍ ഇത് വീണ്ടും ഒഴുകിത്തുടങ്ങി. 30 ലക്ഷം രൂപ ചെലവിട്ട് ഇത് നവീകരിച്ചു.*പായലും മാലിന്യവും നീക്കി ഒഴുക്ക് സുഗമമാക്കി. * തീരത്ത് കുടുംബശ്രീ വക പച്ചക്കറി കൃഷിയും തുടങ്ങി. കോയിപ്രം പഞ്ചായത്തിലെ കടപ്ര, തട്ടേക്കാട്, കുന്നം, നുകത്തല, പൂവ്വത്തൂര്‍, പാലാംപറമ്പ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്തിരുന്ന ചാലാണിത്. *വരാലുകള്‍ നിറഞ്ഞ ഇടമായത് കൊണ്ടാണ് വരാല്‍ച്ചാല്‍ എന്ന് പേരു വന്നത്. ഉള്ളൂച്ചിറതോട്, മുട്ടുമണ്‍തോട്, പുല്ലാട് മണിയാര്‍തോട് എന്നിവയിലൂടെ എത്തുന്ന വെള്ളമാണ് വരാല്‍ച്ചാലിന്റെ സമ്പത്ത്.* വരാല്‍ച്ചാല്‍ പാടശേഖരം 400 ഏക്കര്‍. *വരാല്‍ച്ചാല്‍ അവസാനം കരിയിലമുക്ക് വഴി ആദിപമ്പയില്‍ എത്തിച്ചേരും.പള്ളിക്കലാര്‍ *ഏഴംകുളം പഞ്ചായത്തിലെ നെടുമണ്‍ കൊലശേരികുന്നിലെ ഒരു ചെറുഅരുവിയില്‍നിന്നാണ് ഉത്ഭവിക്കുന്നത്.*42 കിലോമീറ്ററാണ് നീളം.*കൊല്ലം ജില്ലയിലെ തൊടിയൂര്‍ പഞ്ചായത്തിലെ അഷ്ടമുടിക്കായലിന്റെ ഭാഗമായ കോഴിക്കോട് കായലില്‍ ചെന്ന് ചേരുന്നു.*ഏഴംകുളം,അടൂര്‍ നഗരസഭ,ഏറത്ത്,കടമ്പനാട്,പള്ളിക്കല്‍,ശൂരനാട്,തൊടിയൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകുന്നു.*ഉത്ഭവസ്ഥാനം മുതല്‍ അടൂര്‍ വലിയതോട് എന്ന പേരില്‍ പള്ളിക്കലാറിന്റെ കൈവഴിയായിട്ടാണ് അറിയപ്പെടുന്നത്.* അടൂര്‍ നഗരത്തില്‍നിന്നുള്ള മാലിന്യമാണ് പള്ളിക്കലാറിന്റെ ശാപം. *നവീകരണം നടത്തിവരുന്നു.* സര്‍വേ നടപടി ആയിട്ടില്ല.മീനന്തറയാര്‍ *മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ ആറുകളിലൊന്നാണ് മീനന്തറയാര്‍.*ഇതിന്റെ മാത്രം നീളം അഞ്ച് കിലോമീറ്റര്‍. ഇതിന് കൈവഴികളായ തോടുകളുടെ നീളം കണക്കാക്കപ്പെട്ടിട്ടില്ല.*നദിയുടെ പൂര്‍ണമായ രൂപത്തില്‍ വടവാതൂര്‍ മുതല്‍ നാഗന്പടം വരെ ഒഴുകുന്നു. അതിന് മുന്പുള്ള ഭാഗങ്ങള്‍ തോടുകളാണ്.അതില്‍ പ്രധാനപ്പെട്ടത് ആറുമാനൂരിലെ മീനച്ചിലാറ്റില്‍നിന്നുതന്നെ ആരംഭിച്ച് അയര്‍ക്കുന്നം,അമയന്നൂര്‍,മാലം,തിരുവഞ്ചൂര്‍ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് വടവാതൂരില്‍ എത്തുന്നു.കിഴക്കുനിന്നുവരുന്ന വെള്ളൂര്‍ തോട് മാലത്തുവെച്ചും ഐരാറ്റുനടവഴി വരുന്ന മറ്റൊരുതോട് വടവാതൂരിലും വന്നുചേരുന്നു. തിരുവഞ്ചൂരില്‍നിന്നുള്ള ചെട്ടിത്തോടും വടവാതൂരില്‍ വന്നുചേരുന്നു. ഇതാണ് മീനന്തറയാറിന്റെ പ്രധാന കൈത്തോടുകള്‍. ശേഷമാണ് മീനന്തറയാറായി മാറുന്നത്.*മീനച്ചിലാറ്റിലെ മണല്‍വാരല്‍ മൂലം മീനന്തറയാറ്റില്‍ വെള്ളമൊഴുക്ക് കുറഞ്ഞു. പലഭാഗങ്ങളും അടഞ്ഞു. ചിലയിടങ്ങളില്‍ പൊതുറോഡുകള്‍ പണിതു. മാലിന്യങ്ങളും അടഞ്ഞു.*ഗ്രീന്‍െഫ്രട്ടേണിറ്റി എന്ന പരിസ്ഥിതിസംഘടന ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളാണ് മീനന്തറയാറിനെ രക്ഷിക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത്.*തുടര്‍ന്നുനടന്ന ജനകീയശില്‍പ്പശാല മന്ത്രി തോമസ് ഐസക് ഉദ്ഘാടനം െചയ്തു. എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മീനന്തറയാറിന് പുതുജീവന്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: