വിദ്യാരംഭം: എന്‍ജിനീയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ്‌ പഠിക്കാന്‍ 25% ഫീസിളവ്

കൊച്ചി: വിദ്യാരംഭത്തോട് അനുബന്ധിച്ച് എന്‍ജിനീയറിംഗ്, മെഡിക്കല്‍ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ silverbullet.in 25% ഫീസിളവ് നല്‍കുന്നു. കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്, ദേശീയതലത്തിലുള്ള JEE Main, NEET, AIIMS, BITSAT, JIPMER തുടങ്ങിയ എല്ലാ പ്രവേശന പരീക്ഷകള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി മാതൃഭൂമി തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതിയാണ് സില്‍വര്‍ ബുള്ളറ്റ്.     സില്‍വര്‍ബുള്ളറ്റിന്റെ സ്റ്റഡിപ്ലാന്‍ വിദ്യാര്‍ത്ഥികളിലെ പ്രോബ്ലം സോള്‍വിംഗ് സ്‌കില്‍ വികസിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് പ്രകാരമാണ് സില്‍വര്‍ ബുള്ളറ്റിലെ കോഴ്‌സ് കണ്ടന്റ് തയ്യാറാക്കിയിരിക്കുത്. ഇതില്‍ എല്ലാ അധ്യായങ്ങളുടെയും പ്രധാന ഭാഗങ്ങള്‍ അടങ്ങിയ ലെസണ്‍ സമ്മറി, കോസെപ്റ്റസ് എളുപ്പത്തില്‍ പഠിക്കുവാനായി ഫ്ലാഷ് കാര്‍ഡുകള്‍, ഓര്‍ത്തിരിക്കേണ്ട പ്രധാന ഇക്വേഷനുകള്‍, പ്രോബ്ലം സോള്‍വിംഗ് എക്‌സര്‍സൈസുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ അധ്യായത്തിന്റെയും പരീക്ഷയ്ക്കു പുറമേ ക്യുമുലേറ്റിവ് ടെസ്റ്റ് പേപ്പറുകളും റിവിഷന്‍ ടെസ്റ്റ് പേപ്പറുകളും നീറ്റ്/ ജെഇഇ മെയിന്‍/ കേരള എന്‍ജിനീയറിംഗ്/ എയിംസ് മോഡല്‍ എക്‌സാമുകളും കോഴ്‌സ് കണ്ടന്റിന്റെ ഭാഗമാണ്.    എളുപ്പത്തിന്‍ പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ സില്‍വര്‍ബുള്ളറ്റില്‍ സിലബസിനെ ചെറിയ പാഠഭാഗങ്ങളായി മാറ്റിയിരിക്കുന്നു. അവ ഹൃദിസ്ഥമാകുന്നതു വരെ കുട്ടികള്‍ക്ക് ആവര്‍ത്തിച്ചുപയോഗിക്കാം. പ്രാക്ടീസ് ടെസ്റ്റുകളിലൂടെ ഉത്തരം ശരിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്താം. സില്‍വര്‍ ബുള്ളറ്റിലെ ഡാഷ്‌ബോര്‍ഡിലൂടെ കുട്ടികള്‍ കൂടുതലായി ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ ഏതാണെന്ന് മനസിലാക്കാം. ഇത്തരത്തില്‍ പരീക്ഷ എഴുതുന്നതിലെ വേഗതയും കൃത്യതയും വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ് സില്‍വര്‍ ബുള്ളറ്റ്. 

എങ്ങനെ ചേരാം

സില്‍വര്‍ബുള്ളറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനായി www.silverbullet.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മാതൃഭൂമി ഓഫീസിലെ ക്ലാസിഫൈഡ് കൗണ്ടറില്‍ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാരംഭത്തോട് അനുബന്ധിച്ചുള്ള 25% ഫീസിളവ് ഒക്ടോബര്‍ അഞ്ചിനുള്ളില്‍ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഫ്രീ ട്രയലിനും www.silverbullet.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 7511141888 എന്ന നമ്പറില്‍ വിളിക്കുക.



View on mathrubhumi.com