പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ ഇരുപത്തൊന്‍പതുകാരി അറസ്റ്റില്‍

പനാജി: പതിനേഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റിൽ. ഗോവയിലാണ് സംഭവം. കുട്ടിയുടെ അച്ഛനമ്മമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മാപുസ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
പരാതി അനുസരിച്ച് ജൂണ്‍ ഏഴിനും സെപ്റ്റംബര്‍ 11 നുമിടയിലാണ് പീഡനം നടന്നതെന്നാണ് മാപ്പുസ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തുഷാര്‍ ലോട്‌ലികര്‍ പറഞ്ഞു.
പോണ്ടയിലെ വീട്ടില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഓടിപ്പോയ കുട്ടി മാപ്പുസ ടൗണിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സ്ത്രീയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തി മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു സ്ത്രീ.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തിരിച്ചു വീട്ടിൽ വന്നപ്പോൾ കുട്ടി പതിവില്ലാത്ത രീതിയില്‍ പെരുമാറുകയായിരുന്നു. ഇതിനെതുടർന്ന് സൈക്യാട്രി ആന്റ് ഹ്യൂമന്‍ ബിഹെയ്‌വിയറില്‍ കൗണ്‍സലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്.
സ്ത്രീക്കെതിരെ മാപ്പുസ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.


VIEW ON mathrubhumi.com