ഐ.ഐ.എസ്.ടിയില്‍ പ്രോജക്ട്, റിസര്‍ച്ച് ഫെലോ

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിവിധ പ്രോജക്ടുകളില്‍ അവസരം. സീനിയര്‍ പ്രോജക്ട് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികകളില്‍ രണ്ടുവീതം ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
1. സീനിയര്‍ പ്രോജക്ട് ഫെലോ (കാറ്റഗറി നമ്പര്‍- എസ്.പി.എഫ്. 38):യോഗ്യത: മെക്കാനിക്കല്‍/എയ്റോ സ്‌പേസ്/കെമിക്കല്‍ എന്‍ജിനീയറിങ്/ തത്തുല്യവിഷയത്തില്‍ എം.ഇ./എം.ടെക്./ തത്തുല്യം.
2. സീനിയര്‍ പ്രോജക്ട് ഫെലോ (കാറ്റഗറി നമ്പര്‍- എസ്.പി.എഫ്. 39):യോഗ്യത: മെക്കാനിക്കല്‍/ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്കും തെര്‍മല്‍ ആന്‍ഡ് ഫ്‌ളൂയിഡ്/എനര്‍ജി എന്‍ജിനീയറിങ്ങില്‍ എം.ഇ./ എം.ടെക്കും എക്‌സ്പെരിമെന്റല്‍ ഹീറ്റ് ട്രാന്‍സ്ഫര്‍, ഫ്‌ളൂയിഡ് ഫ്‌ളോ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനവും.
3. ജൂനിയര്‍ റിസര്‍ച്ച് ഫെലോ (കാറ്റഗറി നമ്പര്‍- ജെ.ആര്‍.എഫ്. 15): എം.എസ്.സി.-കെമിസ്ട്രി/ എം.ടെക്.-മെറ്റീരിയല്‍ സയന്‍സ്, നെറ്റ്/ഗേറ്റ് യോഗ്യതയും.
4. ജൂനിയര്‍ റിസര്‍ച്ച് ഫെലോ (കാറ്റഗറി നമ്പര്‍ - ജെ.ആര്‍.എഫ്. 16):ഫിസിക്‌സില്‍ എം.എസ്.സി. അല്ലെങ്കില്‍ ബി.എസ്./എം.എസ്./ തത്തുല്യം/ ആസ്‌ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സില്‍ എം. എസ്., ഫിസിക്‌സില്‍ ഗേറ്റ്/ജെസ്റ്റ് സ്‌കോര്‍/ ഫിസിക്കല്‍ സയന്‍സില്‍ നെറ്റ് ലക്ചറര്‍ഷിപ്പ് /നെറ്റ്- ജെ. ആര്‍.എഫ്.
പ്രായം: ഒക്ടോബര്‍ 9-ന് 35 വയസ്സ് കവിയരുത്. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
ശമ്പളം: സീനിയര്‍ പ്രോജക്ട് ഫെലോ: 22000 രൂപ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ: 25000 രൂപ+ എച്ച്.ആര്‍.എ.
യോഗ്യതകള്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ നേടിയതായിരിക്കണം.
വിവരങ്ങള്‍ക്ക്: //www.iist.ac.in/


VIEW ON mathrubhumi.com