എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് കരിയര്‍ സുരക്ഷ ഉറപ്പു നല്‍കുന്ന പരീക്ഷയാണ് 'ഗേറ്റ് 2018' (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്). എന്‍ജിനീയറിങ് അഭിരുചി വിലയിരുത്തുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പരീക്ഷയാണിത്. എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ ബിരുദക്കാര്‍ക്ക് ഉന്നത പഠനത്തിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടാനും ഗേറ്റ് വിജയം ആവശ്യമാണ്. ഗേറ്റ് വിജയികളെ തേടി പൊതുമേഖല സ്ഥാപനങ്ങള്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.
1. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്
പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലെ 23-ാമത് എക്സിക്യുട്ടീവ് ട്രെയിനി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ (പവര്‍), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, പവര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്, പവര്‍ എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍) എന്നിവയില്‍ ഒന്നില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
ഇലക്ട്രോണിക്സ്:ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ ബി.ഇ./ ബി.ടെക്/. ബി.എസ്സി. (എന്‍ജിനീയറിങ്). എക്സിക്യുട്ടീവ് ട്രെയിനി (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്).
കപ്യൂട്ടര്‍ സയന്‍സ്: കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയിലൊന്നില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
അനുബന്ധ ട്രേഡില്‍ Gate 2018 സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രായം: 2017 ഡിസംബര്‍ 31-ന് 28 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവുകള്‍ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പരിശീലനം ഉണ്ടായിരിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 24900-50500 രൂപ ശമ്പള സ്‌കെയിലിലായിരിക്കും നിയമനം ലഭിക്കുക. വിവരങ്ങള്‍ക്ക്: www.powergridindia.com(2018 ജനുവരി 5 മുതല്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം)
2.മസഗോണ്‍ ഡോക്ക്
മസഗോണ്‍ ഡോക്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ എക്സിക്യുട്ടീവ് ട്രെയിനിയാകാം. ഗേറ്റ് 2018 സ്‌കോറിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവരില്‍നിന്ന് വ്യക്തിഗത അഭിമുഖം വഴിയായിരിക്കും അന്തിമ നിയമനം.
വിവരങ്ങള്‍ക്ക്: www.mazdock.com. സീനിയര്‍ എന്‍ജിനീയര്‍ ഗ്രേഡ് E-1 തസ്തികയിലേക്കും ഇതോടൊപ്പം നിയമനം നടത്തും. ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുക.
3.ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍
ആണവോര്‍ജവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്. മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എന്നീ വിഭാഗങ്ങളില്‍ എക്സിക്യൂട്ടീവ് ട്രെയിനി വിഭാഗത്തിലേക്കാണ് Gate 2018ന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുക.
Gate 2017 പാസായവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. Gate 2018 ഫലപ്രഖ്യാപനത്തിന് പത്തുദിവസത്തിനുശേഷം എന്‍.പി.സി. ഐ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.npcilcareers.co.inല്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
4. രാഷ്ട്രീയ കെമിക്കല്‍സ്
രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ കെമിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലാണ് ഒഴിവ്. മാനേജ്മെന്റ് ട്രെയിനിയായാണ് നിയമനം ലഭിക്കുക. വിശദമായ വിജ്ഞാപനം Gate 2018 ഫലം വന്നതിനുശേഷമാണ് പ്രസിദ്ധീകരിക്കുക. വെബ്സൈറ്റ്: www.rcfltd.com
5. എന്‍.എല്‍.സി. ഇന്ത്യ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യുട്ടീവ് ട്രെയിനിയാകാം. E 2 ഗ്രേഡില്‍ 20600-46500 രൂപ ശമ്പള സ്‌കെയിലിലാണ് നിയമനം ലഭിക്കുക. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍,മൈനിങ് എന്നീ ട്രേഡുകളിലാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
Gate 2018 രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കണം. വെബ്സൈറ്റ്: www.nlcindia.com അപേക്ഷാ നടപടികള്‍ 2018 ജനുവരി 6 മുതല്‍ 27 വരെയാണ്.


VIEW ON mathrubhumi.com