രാജ്ദൂത്, ആര്‍.എക്‌സ് 100, യെസ്ഡി, കൈനറ്റിക്; ഓര്‍മയുണ്ടോ ഇവരെയെല്ലാം?

By: സി. സജിത്‌

അന്ന് നമ്മുടെ റോഡുകള്‍ ഇത്ര പുരോഗമിച്ചിട്ടില്ല... കടുക് അടുപ്പിലിട്ടതുപോലുള്ള ശബ്ദവുമായി റോഡുകളെ വിറപ്പിച്ചുപോയിട്ടുണ്ട് ഇവ. കോളേജുകളുടെ ഹരമായിരുന്നു ഈ ശബ്ദം. ദൂരേ നിന്നേ അറിയാം ഇവയുടെ വരവ്. പിന്നീട് കാലത്തിന്റെ ഓട്ടത്തില്‍ ഇവര്‍ പിന്തള്ളപ്പെട്ടു. കാരണങ്ങള്‍ പലതായിരുന്നു. എന്നാല്‍, ഇവയെ മറക്കാന്‍ കഴിയാത്ത ഒരു തലമുറ ഇപ്പോഴുമുണ്ട്. കാരണം ഈ നിരത്തൊഴിഞ്ഞ ഈ വാഹനങ്ങളെ ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്തവര്‍ ഇല്ലായിരുന്നു. അത്രയ്ക്ക് നെഞ്ചോട് ചേര്‍ത്തിരുന്നു ഒരു സമൂഹം. ഇപ്പോഴും ഇവയെ സ്‌നേഹിക്കുന്നതിന് തെളിവാണ് ഇവയ്ക്കുള്ള ഡിമാന്‍ഡ്.

# യമഹ ആര്‍.എക്‌സ്. 100

1978-ല്‍ ആയിരുന്നു റോഡ്കിങ് വില്‍പ്പനയാരംഭിച്ചത്. ശബ്ദവും കിക്കര്‍ ഗിയറാക്കി മാറ്റുന്ന അത്ഭുതവിദ്യയുമൊക്കെ യെസ്ഡിയെ താരമാക്കി മാറ്റി. എന്നാല്‍, ജപ്പാന്‍ വാഹന നിര്‍മാതാക്കളുടെ വരവോടെ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു. അതിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനിക്കായില്ല. അങ്ങനെ 1996-ല്‍ കമ്പനി പൂട്ടുകയായിരുന്നു. എന്നാല്‍, യെസ്ഡിയുടെ ആരാധകര്‍ ഇപ്പോഴും അവയെ കൊണ്ടുനടക്കുന്നുണ്ട്.

# ബജാജ് ചേതക്

ഇന്ത്യയിലെ കോടിക്കണക്കിന് വീടുകളിലെ അംഗമായി മാറാന്‍ ചേതകിന് അധികകാലമൊന്നു മെടുത്തില്ല. 1972-ല്‍ ആയിരുന്നു "വെസ്പ സ്പ്രിന്റി'ന്റെ രൂപത്തില്‍ നിന്ന് കടംകൊണ്ട് ചേതക് പിറവിയെടുക്കുന്നത്. 1980-ല്‍ ടൂ സ്ട്രോക് എന്‍ജിനുമായി ചേതക്ക് പുതുരൂപമെടുത്തു. തുടര്‍ന്നായിരുന്നു ചേതക് വളര്‍ച്ചയുടെ പടികള്‍ കയറാനാരംഭിച്ചത്.

ജപ്പാന്‍ ബൈക്കുകളുടേയും സ്‌കൂട്ടറുകളുടേയും വരവോടെയായിരുന്നു ചേതക്കിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങിയത്. എന്നാല്‍, ഒരുതവണ ഉപയോഗിച്ചവര്‍ യാത്രാസുഖം അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ വിടാറില്ലായിരുന്നു. രണ്ടായിരമാണ്ട് ആയപ്പോഴേക്കും ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിലെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ 2006-ല്‍ ചേതക് വിടപറയുകയായിരുന്നു.

# എല്‍.എം.എല്‍. വെസ്പ

# കൈനറ്റിക് ഹോണ്ട

കിക്കറില്ലാത്ത സ്‌കൂട്ടര്‍ അന്ന് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. അങ്ങനെ 1984-ലായിരുന്നു കൈനറ്റിക് ഹോണ്ട ഇന്ത്യയില്‍ ജനിച്ചത്. ടി സ്‌ട്രോക് സ്‌കൂട്ടറുകളുെട കൂട്ടത്തില്‍ എന്നും ഇന്ത്യക്കാര്‍ ഓര്‍ക്കും ഈ കുഞ്ഞനെ. 2005-ല്‍ നിര്‍മാണം നിറുത്തുന്നതുവരെ ആറു മോഡലുകളാണ് കൈനറ്റിക് ഹോണ്ടയുടേതായി പുറത്തുവന്നത്. 1995-ല്‍ ഇന്ത്യയിലെ മികച്ച സ്‌കൂട്ടറായി ഇത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.View on mathrubhumi.com