കൊതിപ്പിക്കുന്ന ലുക്കില്‍ സുസുക്കിയുടെ പടക്കുതിര ഇന്‍ട്രൂഡര്‍ ക്രൂസര്‍ ഇന്ത്യയില്‍
ക്രൂസര്‍ ബൈക്ക് ശ്രേണിയില്‍ ബജാജ് അവേഞ്ചര്‍ 150 സ്ട്രീറ്റുമായി മത്സരിക്കാന്‍ സുസുക്കിയുടെ പടക്കുതിര ഇന്‍ട്രൂഡര്‍ അവതരിച്ചു. 98,340 രൂപയാണ് ഇന്‍ട്രൂഡറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. സുസുക്കി നിരയിലെ ജനപ്രിയന് ജിക്സര്‍ പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ ക്രൂസറിന്റെ നിര്‍മാണം. ഇന്ത്യന്‍ നിരത്തുകള്‍ക്ക് കണ്ടുപരിചിതമല്ലാത്ത അഗ്രസീവ് രൂപമാണ് ഇന്‍ട്രൂഡറിന്റെ പ്രത്യേകത.
പരമ്പരാഗത ക്രൂസര്‍ ബൈക്ക് രൂപവും സ്ട്രീറ്റ്ഫൈറ്റര്‍ ഡിസൈനും ചേര്‍ന്നതാണ് സുസുക്കി ഇന്‍ട്രൂഡര്‍. ത്രികോണാകൃതിയിലുള്ള ഹെഡ്ലാംമ്പ് ഇന്‍ട്രൂഡറിനെ എതിരാളികളില്‍ നിന്ന് വേറിട്ടുനിര്‍ത്തും. സുസുക്കി കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ എല്‍ഇഡി ഹെഡ്ലാംമ്പ് നല്‍കുന്നത് ഇതാദ്യമാണ്. ഫ്യുവല്‍ ടാങ്ക് ആവരണവും, വി രൂപത്തിലുള്ള ട്വിന്‍ എക്സ്ഹോസ്റ്റ്, സീറ്റിങ് പൊസിഷന്‍ എന്നിവ സെഗ്മെന്റില്‍ ഇന്‍ട്രൂഡറിന് മുന്‍നിരയില്‍ സ്ഥാനം നല്‍കും. ജിക്സറില് നിന്ന് കടമെടുത്തതാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.
155 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 8000 ആര്‍പിഎമ്മില്‍ 14.8 പിഎസ് പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. 17 ഇഞ്ചാണ് ത്രീ സ്പ്ലിറ്റ് സ്പോക്ക് അലോയി വീല്‍. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കിനൊപ്പം സുരക്ഷ നല്കാന് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്.
എല്‍ഇഡി ടെയില്ലാംമ്പാണ് പിന്‍ഭാഗത്ത്. പിന്നിലേക്ക് ഒഴുകി ഇറങ്ങുന്ന ഡിസൈനിലാണ് റിയര്‍ സീറ്റിങ് പൊസിഷന്‍. 2130 എംഎം നീളവും 805 എംഎം വീതിയും 1095 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 740 എംഎം ആണ് സീറ്റ് ഹൈറ്റ്. 1405 എംഎം ആണ് വീല്‍ബേസ്. ആകെ ഭാരം 148 കിലോഗ്രാം. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
View on mathrubhumi.com
READ MORE AUTO STORIES:
- ഇന്ത്യക്കാരെ വിലകുറച്ചു കാണല്ലേ; ഡുക്കാട്ടി പനിഗല് വി4 വീണ്ടും സ്വന്തമാക്കാം
- ഇനി കളി മാറും; ക്ലാസിക് സ്കോമാഡി സ്കൂട്ടര്‍ ഇന്ത്യയിലേക്ക്
- സൂപ്പര്‍ ബൈക്കിന്റെ വില രണ്ടര ലക്ഷം രൂപ വരെ കുറച്ച് ഹോണ്ട
- യാത്ര വൈദ്യുതിയിലാക്കാം; മഹീന്ദ്ര ജെന്‍സി ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയില്‍?
- എബിഎസ് ഉള്‍പ്പെടുത്തി പുതിയ ഹോണ്ട സിബി ഹോര്‍ണറ്റ് 160R പുറത്തിറങ്ങി
- ഐക്കണിക് ജാവ ബൈക്കുകള്‍ തിരിച്ചെത്തുക മോജോ എന്ജിന് അടിസ്ഥാനമാക്കി?