വിവാഹം

ചേര്‍ത്തല: പട്ടണക്കാട് വയലാര്‍ കണ്ണുവെളിയില്‍ കെ.ആര്‍.രാജേന്ദ്രപ്രസാദിന്റെയും(കയര്‍കോര്‍പറേഷന്‍ മുന്‍ചെയര്‍മാന്‍, ആലപ്പുഴ ഡി.സി.സി.ജനറല്‍സെക്രട്ടറി) ലസിത രാജേന്ദ്രപ്രസാദിന്റെയും മകള്‍ കാവ്യാപ്രസാദും ചേര്‍ത്തല നഗരസഭ 33ാം വാര്‍ഡ് നന്ദനം വീട്ടില്‍ വി.ഡി.അശോകിന്റെയും ബിജി അശോകിന്റെയും മകന്‍ വിവേക് അശോകും വിവാഹിതരായി.

മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, ഭക്ഷ്യവകുപ്പു മന്ത്രി പി.തിലോത്തമന്‍, കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍, കെ.സി.വേണുഗോപാല്‍ എം.പി., എം.എല്‍.എ.മാരായ അടൂര്‍പ്രകാശ്, എ.എം.ആരിഫ്, ഡി.സി.സി. പ്രസിഡന്റ് എം.ലിജു തുടങ്ങിയവര്‍ പങ്കെടുത്തു.

ചേര്‍ത്തല: നഗരസഭ 23-ാം വാര്‍ഡ് കൈതവേലിവെളി പുരുഷോത്തമന്റെയും പ്രസന്നയുടെയും മകള്‍ നിധിയും ഉഴുവ നരിച്ചാപറമ്പില്‍ രവീന്ദ്രന്റെയും ഭൈമിയുടെയും മകന്‍ സജിയും വിവാഹിതരായി.

ചേര്‍ത്തല: നഗരസഭാ 21-ാം വാര്‍ഡ് കളത്തില്‍ അശോകന്റെയും യമുനയുടെയും മകന്‍ അമര്‍നാഥും ആലപ്പുഴ തത്തംപള്ളി വാരിശ്ശേരിവീട്ടില്‍(തിലകം) സഭാപതിയുടെയും ജയശ്രീയുടെയും മകള്‍ അഞ്ജനയും വിവാഹിതരായി.