http://whos.amung.us/stats/readers/ufx72qy9661j/
ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
മുതുകുളം: വീടുപണി നടക്കുന്ന പുരയിടത്തില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുതുകുളം ചേപ്പാട് കന്നിമേല്‍ ഉത്താനപ്പള്ളില്‍ (രാധാലയം) മോഹനചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൂളത്തെരുവ് രാജം ആസ്​പത്രിക്ക് കിഴക്കുഭാഗത്ത് പുതുതായി വീടുപണി നടക്കുന്ന പുരയിടത്തിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
സ്ഥലം ഉടമയാണ് ഇയാള്‍ രാത്രി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് സമീപത്തുള്ള പൊതുപ്രവര്‍ത്തകനാണ് രാത്രി പത്തരയോടെ പോലീസില്‍ വിവരം അറിയിക്കുന്നത്. പുരയിടത്തിലെ ചെറിയ പ്ലാവിന്റെ ചില്ലയില്‍ കാവിമുണ്ടിലാണ് തൂങ്ങിനിന്നിരുന്നത്. ഇയാള്‍ ഉടുത്തിരുന്നതെന്ന് കരുതുന്ന മുണ്ട്, പണി നടക്കുന്ന സ്ഥലത്തെ ഗേറ്റിന് സമീപം കണ്ടെത്തി. ഷര്‍ട്ടും തൊട്ടടുത്തുതന്നെയുണ്ടായിരുന്നു. കുറച്ചകലെയായി റോഡില്‍ ഇയാള്‍ വന്ന ബൈക്കുമുണ്ടായിരുന്നു. മൃതദേഹത്തിന്റെ പുരികത്തും കണ്ണിനുതാഴെയും ചെറിയ മുറിപ്പാടുകളുണ്ടായിരുന്നു. മൂക്കില്‍നിന്ന് രക്തവും ഒലിച്ചിരുന്നു. ശരീരത്തും രക്തപ്പാടുകളുണ്ട്. കാല്‍മുട്ടുകളില്‍ മുറിവുമുണ്ട്.
വെള്ളിയാഴ്ചയായിരുന്നു വീടിന്റെ അടിത്തറയുടെ കോണ്‍ക്രീറ്റ്. ഉടമയുടെ പരിചയക്കാരനായിരുന്ന മോഹനചന്ദ്രനും ഇവിടെ പണിക്കുണ്ടായിരുന്നതായി പറയുന്നു.
തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്ന് ഹരിപ്പാട് സി.ഐ. ടി. മനോജ് പറഞ്ഞു. മറ്റ് കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും സി.ഐ. പറഞ്ഞു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കനകക്കുന്ന് പോലീസാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്. കായംകുളം ഡിവൈ.എസ്.പി. ദേവമനോഹര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: പുഷ്പലത. മക്കള്‍: മനു ചന്ദ്രന്‍, അനൂപ് ചന്ദ്രന്‍.
 
തങ്കമ്മ
കായംകുളം: എരുവ കിഴക്ക് മുളവന വീട്ടില്‍ പരേതനായ ഗീവര്‍ഗീസ് മത്തായിയുടെ ഭാര്യ തങ്കമ്മ (80) അന്തരിച്ചു. മക്കള്‍: പാസ്റ്റര്‍ എം. വര്‍ഗീസ്, പൊന്നമ്മ, പാസ്റ്റര്‍ എം. രാജു, എം. ജോസഫ്, ലിസ്സി, കുഞ്ഞുമോള്‍. മരുമക്കള്‍: ലില്ലിക്കുട്ടി, ബേബി, കുഞ്ഞുമോള്‍, റോസമ്മ, അനിയന്‍, പാസ്റ്റര്‍ വി.ജി. സജി. ശവസംസ്‌കാരം ഞായറാഴ്ച 2ന് കായംകുളം ഐ.പി.സി. സെമിത്തേരിയില്‍.
 
കെ. മാധവി
ആലപ്പുഴ:
പഴവീട് ശക്തിനഗറില്‍ കണക്കാട്ടുശ്ശേരില്‍ കെ. മാധവി (85) അന്തരിച്ചു. മകന്‍: കെ.എസ്. മോഹന്‍ദാസ്. മരുമകള്‍: പ്രേമ. സഞ്ചയനം വ്യാഴാഴ്ച 10.30ന് 11.30നും മധ്യേ.
 
കെ. ദിവാകരന്‍
മാവേലിക്കര:
പേള കരിമ്പാലിത്തറ വടക്കതില്‍ കെ. ദിവാകരന്‍ (74) അന്തരിച്ചു. ഭാര്യ: വിജയമ്മ മക്കള്‍: അനില്‍, അനീഷ്. മരുമകള്‍: ആശ. ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
 
ദേവകി
ഭരണിക്കാവ്: പള്ളിക്കല്‍ മീനത്തേതില്‍ തറയില്‍ ദേവകി (79) അന്തരിച്ചു. മകള്‍: വനജാക്ഷി. മരുമകന്‍: നന്ദകുമാര്‍. സഞ്ചയനം ബുധനാഴ്ച 9ന്.
 
കെ. വിശ്വനാഥന്‍ പിള്ള
ചാരുംമൂട്: പണയില്‍ വിജിഭവനത്തില്‍ കെ. വിശ്വനാഥന്‍ പിള്ള (56) അന്തരിച്ചു. ഭാര്യ: സുധ. മകള്‍: വിജി. സഞ്ചയനം 23ന് രാവിലെ 9ന്.
 
പി.കെ. സരള
എഴുപുന്ന: കുരീത്തറ ബംഗ്ലാവില്‍ പരേതനായ കരുണാകര ബാബുവിന്റെ ഭാര്യ റിട്ട. അധ്യാപിക പി.കെ. സരള (83) അന്തരിച്ചു. മക്കള്‍: കെ.കെ. ഷാജി, ദീപ്തി ബെന്‍, ബീനാബെന്‍. മരുമക്കള്‍: ജോളി (റിട്ട. പി.ഡബ്ല്യു.ഡി. ഓവര്‍സിയര്‍), ബാബുജി (സ്​പാര്‍ട്ടന്‍ പ്രിന്റേഴ്‌സ്, ആലപ്പുഴ), ജിം (ദുബായ്). ശവസംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.
 
മറിയാമ്മ
ഹരിപ്പാട്:
പിലാപ്പുഴ നടുവിലേവീട്ടില്‍ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ (അമ്മിണി-79) അന്തരിച്ചു. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂളില്‍നിന്നു വിരമിച്ച അധ്യാപികയാണ്. മക്കള്‍: വിമല, ലത.
 
രവീന്ദ്രന്‍
കൈനകരി: പുല്ലുകാരന്‍ചിറ വീട്ടില്‍ രവീന്ദ്രന്‍ (72) അന്തരിച്ചു. ഭാര്യ: കമലമ്മ. മക്കള്‍: ഷൈലമ്മ, മിനി, ബിന്നി, റജിമോന്‍. മരുമക്കള്‍: ഷാജി, വിശ്വപ്പന്‍, മോഹനന്‍, ഷൈനി. ശവസംസ്‌കാരം ഞായറാഴ്ച 10ന് കുട്ടമംഗലം എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.
 
സാവിത്രി
തുറവൂര്‍:
പറയകാട് തോടശ്ശേരിയില്‍ പരമേശ്വരന്റെ ഭാര്യ സാവിത്രി (66) അന്തരിച്ചു. മക്കള്‍: ഗീത, സിന്ധു, വിജി. മരുമക്കള്‍: തങ്കച്ചന്‍, സുദര്‍ശനന്‍, ജയന്‍.
 
നാരായണന്‍
തുറവൂര്‍: കോടംതുരുത്ത് ചാണിയില്‍ നാരായണന്‍ (92) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: ലീല, സുധ, ഉത്തമന്‍, പൊന്നപ്പന്‍, കനക, ബാബു, ഉദയന്‍. മരുമക്കള്‍: കാഞ്ചന, ജയ, പ്രകാശന്‍, ഷീബ, സിനി, പരേതനായ സോമന്‍.
 
ഇന്ദ്രസേനന്‍
കാരയ്ക്കാട്:
പട്ടങ്ങാട് ആമക്കുന്നില്‍ ഇന്ദ്രസേനന്‍ (81) അന്തരിച്ചു. ഭാര്യ: ഗോമതി. മക്കള്‍: സജികുമാര്‍, അജി കുമാര്‍, ഷാജികുമാര്‍ മരുമക്കള്‍: ജര്‍മ, സുധീന, സുനിത. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
 
തമ്പി
വടക്കനാര്യാട്:
രണ്ടുകണ്ടത്തില്‍ തമ്പി (64) അന്തരിച്ചു. ബാര്‍ തൊഴിലാളിയായിരുന്നു. ഭാര്യ: രമണി. മക്കള്‍: സീത, സരിത. മരുമക്കള്‍: പ്രേമന്‍, പ്രവീഷ്.
 
എ.കെ. വിജയമ്മ
പാതിരപ്പള്ളി: ദ്വാരകയില്‍ കെ. രവീന്ദ്രന്റെ ഭാര്യ എ.കെ. വിജയമ്മ (65) അന്തരിച്ചു. മക്കള്‍: ജിനി, ജോജി, ദിവ്യശ്രീ. മരുമക്കള്‍: ഗ്ലോറി, സുമി, സുധീര്‍. സഞ്ചയനം ബുധനാഴ്ച ഒന്‍പതിന്.
 
പി. ബാബുക്കുട്ടന്‍
ആലപ്പുഴ: എ.എന്‍.പുരം വാര്‍ഡ് ഉള്ളാടം പറമ്പില്‍ പരേതനായ പളനി ആചാരിയുടെ മകന്‍ പി. ബാബുക്കുട്ടന്‍ (54) അന്തരിച്ചു. ഭാര്യ: കനകമ്മ. മക്കള്‍: കൃഷ്ണകുമാര്‍, ഹരികുമാര്‍. ശവസംസ്‌കാരം ഞായറാഴ്ച 11.30ന് വലിയചുടുകാട് ശ്മശാനത്തില്‍.
 


More News from Alappuzha