ചരമം

സി.കെ. കൃഷ്ണന്‍
മുട്ടാര്‍:
മണ്ണാംപറമ്പ് സി.കെ. കൃഷ്ണന്‍ (80) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: ഹരിദാസ്, വിജയമ്മ, വത്സമ്മ. മരുമക്കള്‍: ഷീല, ഉദയന്‍, ഓമനക്കുട്ടന്‍. ശവസംസ്‌ക്കാരം വെള്ളിയാഴ്ച 10.30-ന് വീട്ടുവളപ്പില്‍.

വര്‍ഗീസ്
പൂച്ചാക്കല്‍:
പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ കുളങ്ങര വെളിയില്‍ (ചന്തിരൂര്‍ പുളിക്കപ്പറമ്പില്‍) വര്‍ഗീസ് (90) അന്തരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച 12-ന് അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

ലക്ഷ്മി
ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് തിരുവിഴ പതിനെട്ട് കവല പുല്ലാട്ടുവെളി പരേതനായ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. മകന്‍: ഷാജി. മരുമകള്‍: ഷീല.

രാജു
പള്ളിപ്പുറം:
ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡ് പല്ലുവേലി ഹരിജന്‍ കോളനിയില്‍ രാജു (46) അന്തരിച്ചു. അമ്മ: രാജമ്മ. ഭാര്യ: അല്ലി. മക്കള്‍: അപര്‍ണ, രാഹുല്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പില്‍.

തോമസ് ഔസേഫ്
കാവാലം:
കാവാലം വടക്ക് ഇടവനാട് തോമസ് ഔസേഫ് (മാമച്ചന്‍-94) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: അന്നമ്മ, കുട്ടപ്പന്‍, അപ്പച്ചന്‍, റോസമ്മ. മരുമക്കള്‍: കുഞ്ചെറിയ, അച്ചാമ്മ, ജെസി, ബേബിച്ചന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 10.30-ന് കാവാലം വടക്ക് ലിസ്യു പള്ളി സെമിത്തേരിയില്‍.

വാഗീശ്വരിയമ്മ
മങ്കൊമ്പ്:
തെക്കേക്കര പുളിത്തറയില്‍ പരേതനായ വാസുദേവന്‍ പിള്ളയുടെ ഭാര്യ വാഗീശ്വരിയമ്മ (68) അന്തരിച്ചു. മക്കള്‍: സിന്ധു, ജ്യോതിലക്ഷ്മി, ബിജുകുമാര്‍, ഗോപകുമാര്‍, ശ്രീവിദ്യ. മരുമക്കള്‍: ശശികുമാര്‍, ബിജുകുമാര്‍, റീന, വേണി, സുനില്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 1.30-ന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കള്‍ 10-ന്.

പൊന്നന്‍
പുന്നപ്ര:
പുന്നപ്ര വെട്ടിപ്പിഴിഞ്ഞി വീട്ടില്‍ പരേതനായ കേശവന്റെ മകന്‍ പൊന്നന്‍ (72) അന്തരിച്ചു. ആദ്യകാല സി.പി.എം. പ്രവര്‍ത്തകനും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: രമണി. മക്കള്‍: ഷാജിമോന്‍ (സാജന്‍), റാണി, അശോകന്‍. മരുമക്കള്‍: ഗീത, ബിജു, മഞ്ജു. സഞ്ചയനം ബുധനാഴ്ച 9ന്.

കണ്ണന്‍ മാധവന്‍
തലവടി:
കുന്തിരിക്കല്‍ കോടമ്പനാടി കന്ന്യേക്കോണില്‍ കണ്ണന്‍ മാധവന്‍ (73) അന്തരിച്ചു. ഭാര്യ: മോളി. മക്കള്‍: ഉമ, മധു, മനോജ്. മരുമകന്‍: ബാബു. ശവസംസ്‌കാരം വെള്ളിയാഴ്ച 10-ന് വീട്ടുവളപ്പില്‍.

ശാരദ
ചേര്‍ത്തല:
കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മായിത്തറ വെളിയില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (78) അന്തരിച്ചു. മക്കള്‍: കുമാര്‍, ദിലീപ്, ഗോപന്‍, അനി, പരേതനായ നന്ദു. മരുമക്കള്‍: സരസമ്മ, സുജാത, ജയശ്രീ, ഷീന, രഹന.

ഭാരതി
പള്ളിപ്പാട്: നടുവട്ടം തിരുമംഗലത്ത് പരേതനായ പി.തങ്കപ്പന്റെ ഭാര്യ ഭാരതി (78) അന്തരിച്ചു. മക്കള്‍: ബാലന്‍, സുധാകരന്‍, സുജാത, ബിന്ദു. മരുമക്കള്‍: ശ്രീനിവാസന്‍, ഷാജി, ഓമന, പുഷ്പലത. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

എന്‍.ഭരതന്‍നായര്‍
വള്ളികുന്നം:
ജലസേചനവകുപ്പ് റിട്ട.ഉദ്യോഗസ്ഥന്‍ ഇലിപ്പക്കുളം വട്ടയ്ക്കാട് ഗീതാസദനത്തില്‍ എന്‍.ഭരതന്‍നായര്‍ (84) അന്തരിച്ചു. ഭാര്യ: ഇന്ദിരാമ്മ. മക്കള്‍: ഗീതാകുമാരി, മധുസൂദനന്‍പിള്ള, ഗിരിജാകുമാരി, സിന്ധു. മരുമക്കള്‍: വിജയന്‍നായര്‍, രാജേശ്വരി, ഹരിദാസന്‍പിള്ള, സുരേഷ്. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച എട്ടിന്.

മേരിക്കുട്ടി
പുറക്കാട്:
പുത്തന്‍പുരയ്ക്കല്‍ പരേതനായ ശൗര്യാര്‍ കുര്യന്റെ ഭാര്യ മേരിക്കുട്ടി (84) അന്തരിച്ചു. മക്കള്‍: തങ്കച്ചന്‍, കുഞ്ഞമ്മ, തോമാച്ചന്‍, ജോയിച്ചന്‍, കുഞ്ഞുമോള്‍, സൂസമ്മ, മോന്‍സി. മരുമക്കള്‍: ലൈസാമ്മ, കുഞ്ഞുമോന്‍, മോളി, ജെസി, ബാബു, സാബു, റോസി. ശവസംസ്‌കാരം ശനിയാഴ്ച പത്തിന് പുറക്കാട് മാര്‍സ്ലീവാ ദേവാലയ സെമിത്തേരിയില്‍.

സുമതി
ചേര്‍ത്തല:
കടക്കരപ്പള്ളി പഞ്ചായത്ത് 13-ാംവാര്‍ഡില്‍ പുത്തന്‍തറയില്‍ പരേതനായ പത്മനാഭന്റെ ഭാര്യ സുമതി (87) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍ (കോണ്‍ഗ്രസ് കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ്), ലളിത, ചന്ദ്രിക, സുധീര്‍. മരുമക്കള്‍: ഗോപിനാഥന്‍ തോട്ടുങ്കല്‍, രാജേശ്വരി, രജി.

കെ.പി.സുജാത
ആലപ്പുഴ:
കുതിരപ്പന്തി വാര്‍ഡില്‍ വളപ്പില്‍വീട്ടില്‍ വി.വി.ആനന്ദന്റെ ഭാര്യ കെ.പി.സുജാത (മണിയമ്മ-73) അന്തരിച്ചു. മക്കള്‍: ബിജു ആനന്ദ്, കവിത. മരുമക്കള്‍: ദിവ്യ, സുനില്‍. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കുതിരപ്പന്തിയിലെ വീട്ടുവളപ്പില്‍. സഞ്ചയനം 27ന് ഒന്‍പതിന്.

പങ്കജാക്ഷിയമ്മ
കല്ലിശ്ശേരി:
ഉമയാറ്റുകര ഉണ്ടച്ചാടത്ത് വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ(82) അന്തരിച്ചു. വെട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ചന്ദ്രശേഖരന്‍പിള്ള, രാമചന്ദ്രന്‍പിള്ള. മരുമക്കള്‍: രാജമ്മ. മണിയമ്മ. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

ഉമയമ്മ
പുന്നപ്ര:
പുന്നപ്ര തെക്ക് പഞ്ചായത്ത് കൂറുക്കന്‍കുളത്തില്‍ ഉമയമ്മ (78) അന്തരിച്ചു. മക്കള്‍: സുധര്‍മ, ഷാജി, ഷീല, പ്രസന്ന, ബീന. മരുമക്കള്‍: ഗോപി, രജിമോള്‍, മുരളി, സനില്‍കുമാര്‍, പരേതനായ രമേശന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ.

SHOW MORE