വിളംബരജാഥ നടത്തി
Posted on: 28 Jan 2011
ഭരണിക്കാവ്: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയുടെ പ്രചാരണാര്‍ഥം ഭരണിക്കാവില്‍ വിളംബരജാഥ നടത്തി. കൊപ്രപ്പുര ജങ്ഷനില്‍നിന്നാരംഭിച്ച ജാഥയ്ക്ക് കെ.പി.സി.സി. സെക്രട്ടറി അഡ്വ.ജോണ്‍സണ്‍ എബ്രഹാം, ഡി.സി.സി. സെക്രട്ടറി കറ്റാനം ഷാജി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.യു.മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍, അഡ്വ.തോമസ് എം.മാത്തുണ്ണി, എ.മുരളി, ജി.ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.