നരീഞ്ചില്‍ ക്ഷേത്രത്തില്‍ പരിഹാരക്രിയകള്‍

Posted on: 28 Jan 2011



പള്ളിപ്പാട്: നരീഞ്ചില്‍ ദേവീക്ഷേത്രത്തില്‍ ഞായറാഴ്ച ദേവപ്രശ്‌നപരിഹാരക്രിയകളും അഷ്ടബന്ധകലശവും വാര്‍ഷികവും ആരംഭിക്കും. ഫിബ്രവരി അഞ്ചിന് സമാപിക്കും.

ഫിബ്രവരി ആറിന് ഭാഗവതപാരായണയജ്ഞം ആരംഭിച്ച് 12ന് സമാപിക്കും. ഞായറാഴ്ച രാവിലെ 6.30ന് അഖണ്ഡനാമജപയജ്ഞം. തിങ്കളാഴ്ച രാവിലെ ആറിന് മഹാഗണപതിഹവനം. രാത്രി ഏഴിന് ഭഗവതിസേവ. ചൊവ്വാഴ്ച രാത്രി ഏഴിന് പ്രാസാദശുദ്ധിക്രിയകള്‍. ബുധനാഴ്ച രാവിലെ 10ന് കലശാഭിഷേകം. വ്യാഴാഴ്ച രാത്രി ഏഴിന് പരികലശപൂജ. ഫിബ്രവരി നാലിന് രാവിലെ ഏഴിന് പാണി. അഞ്ചിന് രാവിലെ എട്ടിന് കലശം, പുള്ളുവന്‍പാട്ട്.

ആറിന് ഭാഗവതപാരായണയജ്ഞം ആരംഭിക്കും. രാവിലെ 8.30ന് പൊങ്കാല. ഏഴിന് വൈകീട്ട് 5.30ന് കാവില്‍ പൂജ. എട്ടിന് രാവിലെ ആറിന് മഹാഗണപതിഹവനം. 12ന് വൈകീട്ട് 5.30ന് കാവില്‍പൂജ.

More News from Alappuzha