മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‌പശാലയും സെമിനാറും 31ന്

Posted on: 28 Jan 2011



ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രാദേശികലേഖകര്‍ക്കായി 31ന് ശില്പശാലയും സെമിനാറും സംഘടിപ്പിക്കും. 'മാധ്യമപ്രവര്‍ത്തകരും ലക്ഷ്മണരേഖയും' എന്ന വിഷയത്തിലാണ് ശില്പശാല. അര്‍ക്കാഡിയ റീജന്‍സിയില്‍ രാവിലെ 9.30ന് നടക്കുന്ന ശില്പശാല 'മലയാളമനോരമ' എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്ഉദ്ഘാടനം ചെയ്യും. 'ജയ്ഹിന്ദ്' ടി.വി. മുന്‍ ചീഫ് എഡിറ്റര്‍ സണ്ണിക്കുട്ടി എബ്രഹാം, 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ കെ.യു.ഡബ്ല്യു.ജെ. വൈസ് പ്രസിഡന്റ് ജോയ് വര്‍ഗീസ്, 'ദേശാഭിമാനി' സ്‌പെഷല്‍ കറസ്‌പോണ്ടന്റ് കെ.വി. സുധാകരന്‍, 'കേരളകൗമുദി' ന്യൂസ് എഡിറ്റര്‍ കെ.ഡി. ദയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന സംവാദവും നടക്കും.

More News from Alappuzha