പുറക്കാട് വേണുഗോപാലക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ ഇന്ന്

Posted on: 28 Jan 2011



പുറക്കാട്: പുറക്കാട് വേണുഗോപാല ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച നടക്കും. രാവിലെ 9.12നും 9.40നും മധ്യേ കാശി മഠാധിപതി സുധീന്ദ്രതീര്‍ഥ സ്വാമികളുടെ ശിഷ്യന്‍ സംയമീന്ദ്ര തീര്‍ഥസ്വാമി പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് മംഗള പ്രാര്‍ഥന, പട്ടുകാണിക്ക, പ്രതിഷ്ഠാഹവനം, പൂര്‍ണഹൂതി, രഥപൂജ, ഗുരുപൂജനം, ബ്രാഹ്മണ സുവാസിനി പൂജനം, ദക്ഷിണ, ആശീര്‍വാദം, സദാരാധന എന്നിവയും ഉണ്ടാവും. രാവിലെ 8 മുതല്‍ ചേര്‍ത്തല ആര്‍.സുരേഷ് പൈയുടെ സ്വരനാദ സമന്വയവും 11 മുതല്‍ വിവേക് ആര്‍. ഷേണായിയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും നടക്കും.

31ന് കൊടിയേറുന്ന പ്രതിഷ്ഠാ മഹോത്സവം ഫിബ്രവരി 4ന് ആറാട്ടോടെ കൊടിയിറങ്ങും. പുനഃപ്രതിഷ്ഠാ ദിനത്തില്‍ 11.30 മുതല്‍ 2 മണിവരെ എല്ലാ ഭക്തജനങ്ങള്‍ക്കും കൊട്ടാരം ഗസ്റ്റ് ഹൗസില്‍ പ്രസാദമൂട്ട് ഉണ്ടായിരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍.എസ്.ജയകുമാര്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംയമീന്ദ്ര തീര്‍ഥസ്വാമികളെ ദേവസ്വം പ്രസിഡന്റും ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്കാനയിച്ചു. പുനഃപ്രതിഷ്ഠയ്ക്ക് ശേഷം ഞായറാഴ്ച വൈകിട്ട് 4ന് സ്വാമികള്‍ മഞ്ചേശ്വരത്തേക്ക് യാത്രയാവും.

More News from Alappuzha