അങ്കണവാടി നിര്‍മാണത്തിനും നോക്കുകൂലി

Posted on: 28 Jan 2011



തുമ്പോളി: അങ്കണവാടി നിര്‍മാണത്തിന് സി.ഐ.ടി.യു.ക്കാര്‍ നോക്കുകൂലി ചോദിച്ചു. നോക്കുകൂലി നല്‍കി അങ്കണവാടി പണിയേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചപ്പോള്‍ നോക്കുകൂലിക്കാര്‍ പിന്‍വാങ്ങി.

ആര്യാട് ഗ്രാമപ്പഞ്ചായത്തില്‍ തുമ്പോളിയില്‍ റിപ്പബ്ലിക് ദിനത്തിലാണ് സംഭവം. അങ്കണവാടി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പണിക്ക് യന്ത്രം ഉപയോഗിക്കുന്നതിനാണ് നോക്കുകൂലിപ്രശ്‌നം ഉണ്ടായത്. 200 രൂപ നോക്കുകൂലിയായി ചോദിച്ചു. പണം നല്‍കില്ലെന്നും പണി നിര്‍ത്തുമെന്നും കരാറുകാരന്‍ അറിയിച്ചപ്പോള്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. നോക്കുകൂലി ചോദിച്ച തൊഴിലാളികള്‍ പിന്നീട് ജോലി ചെയ്ത് കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയാക്കി.

More News from Alappuzha