റിപ്പബ്ലിക് ദിനാഘോഷം
Posted on: 28 Jan 2011
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് നാഷണല്‍ എക്‌സ്‌സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. ചേര്‍ത്തല താലൂക്ക് ഓഫീസ് അങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ താലൂക്ക് പ്രസിഡന്റ് ബാബു പതാകയുയര്‍ത്തി. ചേര്‍ത്തല ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണക്കുറുപ്പ്, സെക്രട്ടറി സഹദേവന്‍, കേരളാ ഹോംഗാര്‍ഡ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീശന്‍, താലൂക്ക് സെക്രട്ടറി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂച്ചാക്കല്‍: നാഷണല്‍ എക്‌സ്‌സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാണാവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നും കാത്തുസൂക്ഷിക്കുമെന്നും ഭീകരവാദത്തെ ചെറുക്കുമെന്നും വിമുക്തഭടന്‍മാര്‍ പ്രതിജ്ഞയെടുത്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.എസ്.പണിക്കര്‍ നേതൃത്വം നല്‍കി.