വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണപരിപാടി നടത്തി

Posted on: 28 Jan 2011



ചാരുംമൂട്: 'കൗമാരത്തെ അറിയുക, മനസ്സിലാക്കുക' എന്ന വിഷയത്തില്‍ ജനകീയാരോഗ്യസമിതി ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ 30 സ്‌കൂളുകളില്‍ ബോധവത്കരണപരിപാടി നടത്തി. 13,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിപാടി പ്രയോജനപ്പെട്ടതായി സമിതി പ്രസിഡന്റ് ആര്‍. ശിവരാമ പിള്ളയും സെക്രട്ടറി ആര്‍. ബാലകൃഷ്ണനും അറിയിച്ചു.

എച്ച്.എസ്., എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ്സുകള്‍ നടത്തിയത്. കൗമാരക്കാരുടെ ആരോഗ്യ, മാനസിക, സാമൂഹികപ്രശ്‌നങ്ങളെ വിശകലനം ചെയ്യുകയും അവര്‍ക്കാവശ്യമായ കൗണ്‍സലിങ് നല്‍കുകയുമാണ് ചെയ്തത്. 'പഠനസഹായി'യുടെ സഹായത്തോടെ, സമിതിയുടെ 15ഓളം പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരാണ് ക്ലാസ്സുകളെടുത്തത്. പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരം നടത്തി.

അഞ്ചുമാസമായി നടത്തിവന്ന പരിപാടിയുടെ സമാപനസമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്കു 12ന് ചുനക്കര ചെറുപുഷ്പ ബഥനി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പ്രസിഡന്റ് ആര്‍.ശിവരാമ പിള്ളയുടെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.ആര്‍.പങ്കജകുമാരി സമ്മാനദാനം നിര്‍വഹിക്കും.

More News from Alappuzha