വൈദ്യുതി അദാലത്ത് 29 മുതല്‍; മന്ത്രി പങ്കെടുക്കും

Posted on: 28 Jan 2011



ആലപ്പുഴ: വൈദ്യുതി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജനവരി 29 മുതല്‍ പതിന്നാലു ദിവസം സംസ്ഥാനത്ത് ജനകീയ അദാലത്ത് സംഘടിപ്പിക്കും.

അദാലത്തില്‍ വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ പങ്കെടുക്കും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. സാധ്യമായ എല്ലാ പരാതികള്‍ക്കും അവിടെവെച്ചുതന്നെ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ആലപ്പുഴജില്ലയെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുന്നതിനായുള്ള സ്വാഗതസംഘം രൂപവത്കരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

More News from Alappuzha