വിധ്വംസകര്‍ക്ക് വഴിപ്പെടാതെ യുവതലമുറയെ പ്രാപ്തരാക്കണം - മന്ത്രി ജി. സുധാകരന്‍
Posted on: 28 Jan 2011
ആലപ്പുഴ: വിധ്വംസകശക്തികള്‍ക്കുംസമൂഹ വിരുദ്ധര്‍ക്കും വഴിപ്പെടാതെ ശ്രേഷ്ഠമായ മൂല്യങ്ങളില്‍ അടിയുറച്ച് ഭാവി കരുപ്പിടിപ്പിക്കാന്‍ നമ്മുടെ യുവതലമുറയെ പ്രാപ്തരാക്കണമെന്ന് കയര്‍-സഹകരണവകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ 61 ാമത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയപതാകയുയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം റിപ്പബ്ലിക് ദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
റിപ്പബ്ലിക് ദിനാഘോഷഭാഗമായി ജില്ലാ സായുധ റിസര്‍വ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം. രാജന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്പാസ്റ്റില്‍ സായുധപോലീസ്, ലോക്കല്‍ പോലീസ്, വനിത പോലീസ്, എക്‌സൈസ്, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവയുടെ പ്ലാറ്റൂണുകളും ജില്ലയിലെ വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും എന്‍.സി.സി. സ്‌കൗട്‌സ്, ഗൈഡ്‌സ്, ബുള്‍ബുള്‍, ബാന്‍ഡുപാര്‍ട്ടി, കബ്‌സ് തുടങ്ങിയ പ്ലാറ്റൂണുകളും പങ്കെടുത്തു. പരേഡില്‍ മികച്ചപ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി.
ചടങ്ങില്‍ എ.എ. ഷുക്കൂര്‍ എം.എല്‍.എ., കളക്ടര്‍ പി.വേണുഗോപാല്‍, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, ജില്ലാ പോലീസ് സൂപ്രണ്ട് എ. അക്ബര്‍, നഗരസഭാ ഉപാധ്യക്ഷന്‍ ബി. അന്‍സാരി, സായുധപോലീസ് വിഭാഗം അസിസ്റ്റന്റ് കമാന്‍ഡന്റ് ഗോപാലന്‍ ആചാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സുനില്‍ കുമാര്‍, ആലപ്പുഴ ആര്‍.ഡി.ഒ. എ. ഗോപകുമാര്‍, ചെങ്ങന്നൂര്‍ സബ് കളക്ടര്‍ എസ്. ഹരികിഷോര്‍, ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. നാസര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, വിമുക്തഭടന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.