അവസാനമോഹം ബാക്കിയായി
Posted on: 28 Jan 2011
മാവേലിക്കര: ഡോക്ടറേറ്റ് എടുക്കണമെന്ന മോഹം പൂര്‍ത്തീകരിക്കാനാകാതെയാണ് ഡിവൈ.എസ്.പി. ബി.രവീന്ദ്രപ്രസാദ് വിടവാങ്ങിയത്. എം.എ., എല്‍.എല്‍.എം. ബിരുദധാരിയായ ഇദ്ദേഹത്തിന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു പിഎച്ച്.ഡി. അടുപ്പമുള്ളവരോട് പലതവണ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. പരന്നവായന ശീലമാക്കിയിരുന്ന രവീന്ദ്രപ്രസാദ് നിയമപുസ്തകങ്ങളടക്കം വിപുലമായ ഗ്രന്ഥശേഖരത്തിന് ഉടമയായിരുന്നു. പോലീസിന്റെ ഡിപ്പാര്‍ട്ട്‌മെന്റുതല ക്ലാസ്സുകള്‍ ഇദ്ദേഹം മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.