സ്‌കൂളില്‍ സമൂഹവിരുദ്ധ ശല്യം
Posted on: 28 Jan 2011
ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ തെക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമൂഹവിരുദ്ധ ശല്യം. പ്ലസ്‌വണ്‍ ക്ലാസ് മുറികളിലെ വയറിങ് നശിപ്പിക്കുകയും പവര്‍പ്ലഗ്ഗുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. മേശ, കസേര, സ്റ്റൂള്‍ തുടങ്ങിയവ തല്ലിയൊടിച്ചു. പ്ലസ്ടു ഓഫീസിന്റെ മുകള്‍നിലയില്‍ ചീട്ടുകളിയും മദ്യപാനവും പതിവാണ്. പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.