ലോക്‌സഭാ സീറ്റ് : ആര്‍.എസ്.പി. വിട്ടുവീഴ്ചയ്ക്കില്ല- എ.എ. അസീസ്

Posted on: 23 Feb 2014ചെങ്ങന്നൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി.ക്ക് ഒരു സീറ്റ് കിട്ടിയേ തീരൂവെന്ന കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്ചയുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ. പറഞ്ഞു.

ആര്‍.എസ്.പി. മാവേലിക്കര ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബി.രാജശേഖരന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., ദേശീയ സമിതി അംഗങ്ങളായ പി.ഡി. കാര്‍ത്തികേയന്‍, പ്രൊഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍, കെ.എസ്.വേണുഗോപാല്‍, ആര്‍.വൈ.എഫ്. ദേശീയ സെക്രട്ടറി അഡ്വ. കെ.സണ്ണിക്കുട്ടി, തോമസ് ജോസഫ്, ഐക്യ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് സി. രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി സെക്രട്ടറി പി.എന്‍. നെടുവേലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. (പ്രസി.), ജി.പ്രിയദേവ്, കൊട്ടാരത്തില്‍ രാമചന്ദ്രന്‍ നായര്‍ (വൈസ് പ്രസി.), അഡ്വ. കെ.സണ്ണിക്കുട്ടി (സെക്ര.), പാങ്ങോട് സുരേഷ് (ഖജാ.) എന്നിവരുള്‍പ്പെട്ട 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.More News from Alappuzha