തുരുമ്പെടുക്കുന്ന മലബാര്‍ സിമന്റ്‌സില്‍ കടന്നല്‍ക്കൂട്ടത്തിന് സുഖവാസം

Posted on: 23 Dec 2012പള്ളിപ്പുറം: പ്രവര്‍ത്തനം നിലച്ച് തുരുമ്പെടുക്കുന്ന പള്ളിപ്പുറത്തെ മലബാര്‍ സിമന്റ്‌സിന്റെ ഗ്രൈന്റിങ് യൂണിറ്റില്‍ കടന്നല്‍ക്കൂട്ടത്തിന് സുഖവാസം. നാലുവര്‍ഷത്തിന് മേലായി പ്രവര്‍ത്തിക്കാതിരിക്കുന്ന യൂണിറ്റിന്റെ വിവിധഭാഗങ്ങളിലായി നിരവധി കടന്നല്‍ക്കൂടുകളാണുള്ളത്. കൂടുകള്‍ പലതും ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികളിലാണുള്ളത്.

2003ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രൈന്റിങ് യൂണിറ്റ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇവിടത്തെ യന്ത്രസാമഗ്രികളില്‍ പലതും വാളയാറിലേക്ക് കൊണ്ടുപോയിരുന്നു. ആളനക്കവും യന്ത്രങ്ങളുടെ പ്രവര്‍ത്തനവും ഇല്ലാതായതോടെയാണ് കടന്നല്‍ക്കൂട്ടം എത്തിയത്. നിലവില്‍ ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. ഇത് വിജയിച്ചാല്‍ ആദ്യം ഇവിടെനിന്ന് തുരത്തേണ്ടിവരിക ഈ കടന്നല്‍ക്കൂട്ടത്തെയായിരിക്കും.

More News from Alappuzha